Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശസ്നേഹത്തിന്റെ സ്ഫുരണങ്ങളായി ദീപങ്ങള്‍ തെളിഞ്ഞു

ദില്ലി: കാര്‍ഗില്‍ വിജയത്തിന്റെ ആദ്യവാര്‍ഷികം ആചരിക്കുന്ന ബുധനാഴ്ചവീടുകളില്‍ സന്ധ്യാനേരത്ത് ധീരജവാന്‍മാരുടെ ഓര്‍മകളെ പ്രകാശിപ്പിച്ചുകൊണ്ട് ദീപങ്ങള്‍ തെളിഞ്ഞു. സന്ധ്യാവിളക്കിനും പ്രാര്‍ഥനാഗീതങ്ങള്‍ക്കുമൊപ്പം തെളിഞ്ഞ പ്രകാശസ്ഫുരണങ്ങളില്‍ ദേശസ്നേഹത്തിന്റെ സന്ദേശങ്ങളുണ്ടായിരുന്നു.

രാവിലെ രാഷ്ട്രപതി കെ.ആര്‍. നാരായണനും ഉപരാഷ്ട്രപതി കൃഷന്‍കാന്തും പ്രധാനമന്ത്രി എ.ബി.വാജ്പേയിയും യുദ്ധത്തില്‍ മരിച്ച ജവാന്‍മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ദില്ലിയിലെ ഇന്ത്യാഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതി സന്ദര്‍ശിച്ച രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ധീരജവാന്‍മാരുടെ ഓര്‍മ പുതുക്കി. പ്രതിരോധ സഹമന്ത്രി ഹിരന്‍ പ്രകാശ്, ജനറല്‍ വി.പി.മാലിക്, അഡ്മിറല്‍ സുശീല്‍ കുമാര്‍, വൈസ് ചീഫ് എയര്‍ മാര്‍ഷല്‍ പി.എസ്.ബ്രാറും അവരെ അനുഗമിച്ചു.

കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയെ വിജയത്തിന് സഹായിച്ച എം.ഐ-എട്ട് ഹെലികോപ്ടറുകളും വിമാനങ്ങളും സ്മരണ പുതുക്കല്‍ ചടങ്ങിനിടയില്‍ പറപ്പിച്ചു.

യുദ്ധത്തില്‍ ഇന്ത്യ ഉപയോഗിച്ച ആയുധങ്ങളുടെയും പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യ പിടിച്ചെടുത്ത ആയുധങ്ങളുടെയും പ്രദര്‍ശനം പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്കു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+