Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിആര്‍ അന്തരിച്ചു

കൊച്ചി: കഥാകൃത്ത് ടി. രാമചന്ദ്രന്‍ (ടി.ആര്‍) അന്തരിച്ചു. ബുധനാഴ്ച്ച രാവിലെ പാലാരിവട്ടത്തിനടുത്ത് ആലിന്‍ചുവട്ടില്‍ കടത്തിണ്ണയോട് ചേര്‍ന്നാണ് മൃതദേഹം കാണപ്പെട്ടത്.

മലയാളകഥയില്‍ ആധുനികതാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചവരിലൊരാളാണ് ടി.ആര്‍. എഴുപതുകളില്‍ കഥാരംഗത്ത് തീര്‍ത്തും നവീനമായ ഭാഷയും ആഖ്യാനരീതിയും ടി.ആര്‍. പരിചയപ്പടുത്തി.

മഹാരാജാസ് കോളജില്‍ ഇംഗ്ലീഷ് അധ്യാപനായിരുന്ന ടിആര്‍ പന്ത്രണ്ട് വര്‍ഷം മുമ്പ് സ്വമേധയാ വിരമിക്കുകയായിരുന്നു. ഏറെക്കാലമായി സാഹിത്യലോകത്ത് നിശബ്ദനായ ടിആര്‍ നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം ഈയിടെയാണ് യോഗനാദത്തില്‍ രണ്ട് വല്ലാത്ത രാത്രികള്‍ എന്ന കഥ പ്രസിദ്ധീകരിച്ചത്.

തപാല്‍ വകുപ്പില്‍ ജീവനക്കാരിയായ വത്സലയാണ് ഭാര്യ. മക്കളില്ല.

ശവസംസ്കാരം വ്യാഴാഴ്ച്ച രാവിലെ പതിനൊന്നിന് ഇടപ്പള്ളിയില്‍ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+