Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവജനസംഗമത്തില്‍ നിന്നും പിന്‍മാറില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ഐ വിഭാഗം

കൊച്ചി: തൃശൂരില്‍ ആഗസ്ത് ഒമ്പതിന് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള യുവജനസംഗമത്തില്‍ നിന്നും പിന്‍മാറുന്ന പ്രശ്നമില്ലെന്ന് പരിപാടിയുടെ ജനറല്‍ കണ്‍വീനറും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ജോസി സെബാസ്റ്യന്‍ പറഞ്ഞു.കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെയാണ് ക്വറ്റിന്ത്യാ ദിനത്തിന് റാലി സംഘടിപ്പിച്ചിട്ടുള്ളത്. ഇതിന് കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരമില്ലെന്ന കെ.സി. വേണുഗോപാലിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണ്.

യൂത്ത കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രണ്‍ധീപ് സിംഗ് സുര്‍ജേവാല, എ.കെ .ആന്റണി തുടങ്ങിയ നേതാക്കളെ റാലിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. യുവജനസംഗമത്തെക്കുറിച്ച് കെ.കരുണാകരന്‍ സോണിയാഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും ജോസി സെബാസ്റ്യന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

തൃശൂര്‍ റാലിക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പേര് ഉപയോഗിച്ചാല്‍ അച്ചടക്കനടപടിയുണ്ടാകുമെന്ന് പറയാന്‍ കെ.സി. വേണുഗോപാലിന് ഒരവകാശവുമില്ല.ബി.ജെ.പി സര്‍ക്കാരിന്റെ വര്‍ഗീയ നയങ്ങള്‍ക്കെതിരെ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടും ചെറിയൊരു പ്രകടനം നടത്താന്‍ പോലും സംസ്ഥാന പ്രസിഡന്റായിരിക്കുന്ന വേണുഗോപാലിന് കഴിഞ്ഞിട്ടില്ല.

പാര്‍ട്ടിയിലും ഗ്രൂപ്പിലും ഒറ്റപ്പെട്ടതിന്റെ വെപ്രാളമാണ് ടി.എച്ച്. മുസ്തഫ കാണിക്കുന്നത്. കെ.കരുണാകരനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് മുസ്തഫയ്ക്കെതിരെ നടപടിയെടുക്കണമെന്നും ജോസി സെബാസ്റ്യന്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+