ഫിജി: സ്പെയിറ്റിനെ അറസ്റു ചെയ്തു
സുവ: ഫിജിയില്‍ അട്ടിമറിക്ക് നേതൃത്വം നല്‍കിയ ജോര്‍ജ് സ്പെയിറ്റിനെ സൈന്യം അറസ്റു ചെയ്തു. കലോബോയിലെ താല്‍ക്കാലിക ആസ്ഥാനത്തേക്കു പോകുമ്പോഴാണ് അറസ്റ് നടന്നത്. സ്പെയിറ്റിനു പുറമെ നിയമോപദേശകന്‍ തെവിത ബുക്കാറൊ, മാധ്യമോപദേശകന്‍ ജോ നാതാ, ഒരു അംഗരക്ഷകന്‍ എന്നിവരും അറസ്റിലായിട്ടുണ്ട്.
അറസ്റു വിവരം സൈനിക വക്താവ് ലഫ്റ്റനന്റ് കേണല്‍ ഫിലിപ്പോ താരാകിനികിനി സ്ഥിരീകരിച്ചു.
തോക്കുകള്‍ കൈവശം വെച്ച് പൊതുസ്ഥലത്തുകൂടെ സഞ്ചരിച്ചതിനാണ് അറസ്റെന്ന് കരുതുന്നു. മുന്‍ പ്രധാനമന്ത്രിയെയും മറ്റുള്ളവരെയും 55 ദിവസം ബന്ദികളാക്കിയതിന് സ്പെയിറ്റിനും കൂട്ടര്‍ക്കും പൊതുമാപ്പ് നല്‍കാന്‍ ഭരണാധികാരികള്‍ തയ്യാറായത് അവര്‍ ആയുധങ്ങള്‍ എല്ലാം കൈമാറുമെന്ന ധാരണയിലായിരുന്നു.
പ്രസിഡണ്ട് റതു ജോസെഫാ ഇലോയ്ലയുടെ ജീവന് ഭീഷണിയുള്ളതുകൊണ്ടാണ് അറസ്റെന്ന് താരാകിനികിനി സൂചിപ്പിച്ചിട്ടുണ്ട്. ഇലോയ്ല പ്രഖ്യാപിച്ച ഇടക്കാല സര്‍ക്കാരില്‍ വളരെ കുറച്ച് സ്പെയിറ്റ് അനുകൂലികളേ ഉള്ളൂവെന്നതിനാല്‍ പ്രസിഡണ്ടിന്റെ ജീവനു നേരെ ഭീഷണിയുണ്ടായിരുന്നു.
കലാപകാരികളിലൊരാളായ അഡി സമാനുനു കകോബോയെ പ്രധാനമന്ത്രി ആക്കണമെന്നാണ് സ്പെയ്റ്റ് അനുകൂലികള്‍ ആവശ്യപ്പെടുന്നത്. പുതിയ പ്രധാനമന്ത്രിയുടെ കീഴില്‍ സ്പെയിറ്റ് അനുകൂലികളെ ഉള്‍പ്പെടുത്തിക്കൊണ്ട് പുതിയ സര്‍ക്കാര്‍ ജൂലൈ 27 വ്യാഴാഴ്ചയോടെ രൂപീകരിക്കണമെന്നാണ് അവരുടെ ആവശ്യം.
എന്നാല്‍ സൈന്യം ഈ ആവശ്യം നിരാകരിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ പ്രധാനമന്ത്രി ലെയ്സെനിയ ഖറേസയെ തുടരാനനുവദിക്കാനാണ് അവരുടെ തീരുമാനം.












Click it and Unblock the Notifications