ടൂറിസത്തിലേക്ക് കൂടുതല്‍ നിക്ഷേപം തിരിച്ചുവിടണം: അതുല്‍ സിന്‍ഹ
കൊച്ചി: കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്കാന്‍ കഴിയാത്ത മേഖലകളിലെ നിക്ഷേപം ടൂറിസം മേഖലയിലേക്ക് തിരിച്ചുവിടണമെന്ന് കേന്ദ്ര ടൂറിസം ഡയറക്ടര്‍ ജനറല്‍ അതുല്‍ സിന്‍ഹ പറഞ്ഞു. ഇന്ത്യയില്‍ ഇന്നേറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നത് ടൂറിസം മേഖലയിലാണെന്നും അദ്ദേഹം പറഞ്ഞു. ടൂറിസ്റ് ഗൈഡ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നാലാം ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അതുല്‍ സിന്‍ഹ.
രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്നതില്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ടൂറിസത്തെ പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമാണ്. വലിയ വിദ്യാഭ്യാസമില്ലാത്തവര്‍ക്കുപോലും ഈ മേഖലയില്‍ തൊഴില്‍ കണ്ടെത്താനാവും. ടൂറിസ്റ് ഗൈഡുകള്‍ തങ്ങളുടെ അറിവ് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കണമെന്നും അതുല്‍ സിന്‍ഹ പറഞ്ഞു.
സംസ്ഥാന ടൂറിസം സെക്രട്ടറി അമിതാഭ് കാന്ത് അധ്യക്ഷനായിരുന്ന ചടങ്ങില്‍ ടൂറിസം ഡയറക്ടര്‍ ഡോ.വേണു, സുബാഷ് ഗോയല്‍, ജോസ് ഡൊമിനിക്, ഷഫീര്‍ മുസ്തഫ നഖ്വി, ഇ. എം. നജീബ് തുടങ്ങിയവരും സംബന്ധിച്ചു.












Click it and Unblock the Notifications