ബംഗാളില്‍ സംഘട്ടനങ്ങളില്‍ 11 പേര്‍ മരിച്ചു
ബോല്‍പുര്‍: പശ്ചിമബംഗാളിലെ ഭിര്‍ഭും ജില്ലയിലെ സജ്പുര്‍ ഗ്രാമത്തില്‍ ഫോര്‍വേഡ് ബ്ലോക്കിന്റെയും തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെയും പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലുകളില്‍ 11 പേര്‍ മരിച്ചു. ഏഴ്പേര്‍ക്ക് പരിക്കേറ്റു.
നെല്‍വയലിലെ കൊയ്ത്തിനെ കുറിച്ചുണ്ടായ തര്‍ക്കമാണ് സംഘട്ടനങ്ങള്‍ക്ക് കാരണമായതെന്ന് പോലീസ് പറഞ്ഞു. അടുത്തിടെയായി ഇരുപാര്‍ട്ടിക്കാരും തമ്മില്‍ ഇതേ ചൊല്ലി സംഘര്‍ഷം നിലനില്‍ക്കുകയായിരുന്നു.
മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications