Get Updates
Get notified of breaking news, exclusive insights, and must-see stories!

വെളിച്ചെണ്ണ ഹ്യദ്രോഗമുണ്ടാക്കില്ലെന്ന് യു.എസ്. ശാസ്ത്രജ്ഞര്‍

ചെന്നൈ: വെളിച്ചെണ്ണയുടെ ഉപയോഗം ഹൃദ്രോഗത്തിന് കാരണമാകുമെന്ന പ്രചാരണം തികച്ചും തെറ്റാ ണെന്ന് അമേരിക്കന്‍ വൈദ്യശാസ്ത്ര ജ്ഞര്‍ വെളിപ്പെടുത്തി.ഇത് അമേരിക്കയില്‍ നിന്നും ഉടലെടുത്ത തെറ്റായ ഒരു പ്രചാരണമാണെന്നും കച്ചവട താത്പര്യമാണ് ഇതിനു പിന്നിലെന്നും മിച്ചിഗണ്‍ സ്റ്റേ റ്റ് യൂണിവേഴ്സിറ്റിയിലെ എമിരിറ്റസ് പ്രഫ. ഡോ. ജോണ്‍ കെ കാര്‍ബാറ, ഫിലിപ്പിനെസ് യൂണിവേഴ്സിറ്റി യിലെ ഫാര്‍മക്കോളജി വിഭാഗം പ്രഫ. ഡോ. കോണ്‍റാഡോ എസ് ഡെയ്റിറ്റ് എന്നിവര്‍ പറഞ്ഞു.

ചെന്നൈയില്‍ നാളികേരത്തെ സംബന്ധിച്ചു നടന്ന അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അമേരിക്കന്‍ വിദ ഗ്ധര്‍. കച്ചവട താത്പര്യം മുന്‍ നിര്‍ത്തി ഹൃദ്രോഗ വിദഗ്ധര്‍ തന്നെയാണ് വെളിച്ചെണ്ണയെ സംബന്ധിച്ചു കുപ്രചാരണങ്ങള്‍ നടത്തുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

മനുഷ്യ ശരീരത്തിന് വെളിച്ചെണ്ണ ഒരു ദോഷവും വരുത്തുകയില്ലെന്നു മാത്രമല്ല എയ്ഡ്സ് , ക്ഷയം പോലുള്ള മാരകരോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് ശരീരത്തിനു നേടിക്കൊടുക്കു കയും ചെയ്യുന്നുവെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുലപ്പാലിലേതിനു സമാനമായ ചില കണികകള്‍ വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്നു.രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നവയാണ് ഈ കണികകള്‍. ചില തരം ഹെപ്പാറ്റൈറ്റിസ് അസുഖങ്ങളുടെ ചികിത്സ യ്ക്കും വെളിച്ചെണ്ണ ഉപയോഗിക്കാമെന്ന് ഗവേഷണ പഠനങ്ങളെ ഉദ്ധരിച്ചു കൊണ്ട് അമേരിക്കന്‍ വിദ ഗ് ധര്‍ ചൂണ്ടിക്കാട്ടി.

വെളിച്ചെണ്ണ ഉപയോഗിക്കുന്നത് കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുമെന്ന പ്രചാരണവും തെറ്റാണ്. യഥാര്‍ത്ഥത്തില്‍ വെളിച്ചെണ്ണ രക്തത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കുകയാണ് ചെയ്യുന്നത്.

തേങ്ങാപ്പാലില്‍ അട ങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളും അത്ഭുതകരമായ രോഗപ്രതിരോധ ശേഷിയുള്ളവയാണ്. വിഷാംശം ഒട്ടുമില്ലാത്ത, പാര്‍ശ്വ ഫലങ്ങളില്ലാത്ത ഇത്തരം ഔഷധങ്ങള്‍ വൈദ്യശാസ്ത്ര ചരിത്രത്തില്‍ തന്നെ അപൂര്‍വമാണെന്നും അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+