വാഹനങ്ങളില്‍ ഗ്യാസ് ഉപയോഗിക്കാന്‍ ഉടന്‍ അനുമതി
ദില്ലി:മോട്ടോര്‍ വാഹനങ്ങളില്‍ ഗ ്യാസ് ഇന്ധനമായി ഉ പയോഗിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നിയമ പ്രാബല്യം നല്‍കും. പെട്രോളിയം മന്ത്രി രാം നായിക്ക് ബുധനാഴ്ച ലോക്സഭയില്‍ പ്രഖ്യാപിച്ചതാണിത്. സബ്സിഡി ഇല്ലാതെ പെട്രോളിനെക്കാള്‍ അല്പം കുറഞ്ഞ നിരക്കിലായിരിക്കും ഇത്തരം ഗ്യാസ് സിലിണ്ടറുകള്‍ നല്‍കുക.
ഇപ്പോള്‍ കാറുകളില്‍ പാചക വാതകം ഇന്ധനമായി പലരും ഉപയോഗിക്കുന്നുണ്ടെങ്കിലും അതിന് നിയമ സാധുതയില്ല. അതു കൊണ്ട് അത്തരം വാഹനങ്ങള്‍ അപകടത്തില്‍ പെട്ടാല്‍ നഷ്ട പരിഹാരം ലഭിക്കുകയില്ല.
നാലു ചക്ര വാഹനങ്ങളില്‍ മാത്രം ഗ്യാസ് ഉപയോഗിക്കാനുള്ള അനുവാദമേ തുടക്കത്തില്‍ നല്‍കുന്നുള്ളൂ. ഇരുചക്ര വാഹനങ്ങളിലും ഓട്ടോ റിക്ഷകളി ലും ഇതു നടപ്പാക്കാനാവുമോയെന്ന് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications