കൊട്ടാരക്കരയില്‍ ബൈക്കപകടത്തില്‍ രണ്ടു പേര്‍ മരിച്ചു
കൊട്ടാരക്കര: കൊട്ടാരക്കരയില്‍ ബൈക്കപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് ടെലഫോണ്‍ പോസ്റിലിടിച്ചാണ് അപകടമുണ്ടായത്.
വടക്കേവിള പള്ളിമുക്ക് ഷംലാമന്‍സിലില്‍ ഷമീര്‍ (24), കൊല്ലം ക്രേവന്‍ ഹൈസ്കൂളിന് ആറ്റിന്‍കുഴി പുരയിടത്തില്‍ ഷിഹാബുദ്ദീന്‍ (22) എന്നിവരാണ് മരിച്ചത്.
ഏഴുകോണ്‍ പെട്രോള്‍ പമ്പിനു സമീപമാണ് അപകടമുണ്ടായത്. ഇരുവരെയും നാട്ടുകാര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ വെച്ച് ഇരുവരും മരണമടയുകയായിരുന്നു.












Click it and Unblock the Notifications