കൊച്ചിയില്‍ മയക്കുമരുന്ന് വേട്ട
കൊച്ചി: പള്ളുരുത്തിയിലും മട്ടാഞ്ചേരിയിലുമായി നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ രണ്ടരലക്ഷത്തോളം രൂപ വില വരുന്ന ടിഡിജെസിക് ആംപ്യൂളുകള്‍ പൊലീസ് പിടിച്ചെടുത്തു. ഒരു സത്രീയടക്കം രണ്ടുപേരെ പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്.
മട്ടാഞ്ചേരി ബസാര്‍ റോഡില്‍ അസ്റാജ് ബില്‍ഡിംഗ്സില്‍ സെയ്ഫുദ്ദീന്‍ (26), ബന്ധു ജാസ്മിന്‍ (36) എന്നിവരാണ് പിടിയിലായത്. മയക്കുമരുന്ന് കേസില്‍ തടവ് ശിക്ഷ അനുഭവിക്കുകയായിരുന്ന സെയ്ഫുദ്ദീന്‍ ഈയിടെയാണ് ജയില്‍ മോചിതനായത്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് ഇരുവരും കുടുങ്ങിയത്.സ്ക്കൂട്ടറില്‍ സഞ്ചരിച്ച് മയക്കുമരുന്ന് വിതരണം നടത്തുമ്പോഴാണ് ഇവര്‍ പിടിയിലായത്. 20000 ടിഡിജെസിക് ആംപ്യൂളുകള്‍ അടക്കം മൂന്നുതരം മയക്കുമരുന്നുകളും സിറിഞ്ചുക ളും പൊലീസ് പിടിച്ചെടുത്തു.












Click it and Unblock the Notifications