386 സ്കൂളുകളില്‍ പ്ലസ് ടു
തിരുവനന്തപുരം: പ്ലസ് ടു സ്കൂളുകളുടെ പുതിയ ലിസ്റ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 386 സ്കൂളുകള്‍ക്കാണ് പുതുതായി പ്ലസ് ടു അനുവദിച്ചിരിക്കുന്നത്.
ഹൈക്കോടതി നിര്‍ദേശ പ്രകാരം നേരത്തെയുള്ള പ്ലസ് ടു ലിസ്റ് പുന:പരിശോധിച്ച സര്‍ക്കാര്‍ 98 സ്കൂളുകളെ പുതുതായി ലിസ്റില്‍ ഉള്‍പ്പെടുത്തി. അത്യാവശ്യ സൗകര്യങ്ങളില്ലാത്തതിനാല്‍ 60 സ്കൂളുകളെ പഴയ ലിസ്റില്‍ നിന്ന് ഒഴിവാക്കി.
അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് പ്ലസ് ടു അനുവദിച്ചിട്ടില്ല. എയ്ഡഡ് സ്കൂളുകളില്‍ സൗകര്യങ്ങളില്ലെങ്കില്‍ അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് പ്ലസ് ടു അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്ന് നേരത്തെ കോടതി നിര്‍ദേശമുണ്ടായിരുന്നു.
161 സര്‍ക്കാര്‍ സ്കൂളുകള്‍ക്കും 225 സ്വകാര്യ സ്കൂളുകള്‍ക്കുമാണ് പ്ലസ് ടു അനുവദിച്ചിരിക്കുന്നത്. പഴയ ലിസ്റില്‍ 200 എയ്ഡഡ് സ്കൂളുകളും 148 സര്‍ക്കാര്‍ സ്കൂളുകളുമാണ് ഉണ്ടായിരുന്നത്.












Click it and Unblock the Notifications