ഫിജിയില്‍ വെടിവെപ്പ്; ഒരാള്‍ മരിച്ചു
സുവ: ഫിജിയില്‍ അക്രമാസക്തരായ സ്പെയിറ്റ് അനുകൂലികള്‍ക്കു നേരെ ജൂലൈ 27 വ്യാഴാഴ്ച്ച സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു.
ജോര്‍ജ് സ്പെയിറ്റിനെ അറസ്റ് ചെയ്തതില്‍ പ്രതിഷേധിച്ച സംഘത്തെ പിരിച്ചുവിടാനാണ് സൈന്യം വെടിവെച്ചത്. സുവയില്‍ നിന്നും 18 കിലോമീറ്റര്‍ ദൂരെയുള്ള കൊളുബ സ്കൂളിലാണ് വെടിവെപ്പുണ്ടായത്.
വെടിവെപ്പില്‍ പരിക്കേറ്റ 24 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൈനികവക്താവ് പറഞ്ഞു.
ആയുധങ്ങള്‍ കൈയില്‍ വെച്ചതിനാണ് സ്പെയിറ്റിനെ സൈന്യം ബുധനാഴ്ചഅറസ്റ് ചെയ്തത്.












Click it and Unblock the Notifications