ഫിജി: 40 ഇന്ത്യന്‍ വംശജരെ ബന്ദികളാക്കി; മോചിപ്പിച്ചു
സുവ: ഫിജിയിലെ കലാപകാരികള്‍ 40 ഇന്ത്യന്‍ വംശജരെ ബന്ദികളാക്കി. അല്പസമയത്തിനു ശേഷം തന്നെ ബന്ദികളെ വിട്ടയക്കുകയും ചെയ്തു. ജോര്‍ജ്ജ് സ്പെയിറ്റിനെ അറസ്റ് ചെയ്തതിനെ തുടര്‍ന്നാണ് കലാപകാരികള്‍ അക്രമാസക്തരായത്.
ഇന്ത്യന്‍ വംശജരെ ലബാസയിലെ ഒരു സൈനിക ക്യാമ്പിലേക്കാണ് കലാപകാരികള്‍ കൊണ്ടുപോയത്. ലബാസയിലെ സൈനിക ക്യാമ്പുകള്‍ മൂന്നാഴ്ച്ച മുമ്പ് ഭൂവുടമകളുടെ സംഘം പിടിച്ചെടുത്തിരുന്നു.
സൈനികവൃത്തങ്ങള്‍ ടെലിഫോണില്‍ കലാപകാരികളുമായി സംസാരിച്ചതിനെ തുടര്‍ന്ന് ബന്ദികളെ വിട്ടയച്ചെന്ന് സൈനികവക്താവ് പറഞ്ഞു.
ഫിജിയുടെ തലസ്ഥാനമായ സുവയില്‍ വെച്ച് രണ്ട് പൈലറ്റുകളെ തോക്കേന്തിയ അക്രമികള്‍ കഴിഞ്ഞ ദിവസം തട്ടികൊണ്ടുപോയി. ജോര്‍ജ് സ്പെയിറ്റിന്റെ അറസ്റിനെ തുടര്‍ന്ന് പല ഭാഗങ്ങളിലും അക്രമസംഭവങ്ങള്‍ അരങ്ങേറി. ലബാസയില്‍ ബുധനാഴ്ച രാത്രി വെടിവെപ്പുണ്ടായി.












Click it and Unblock the Notifications