Get Updates
Get notified of breaking news, exclusive insights, and must-see stories!

നേപ്പാളില്‍ വിമാനാപകടത്തില്‍ 25 മരണം

കാഠ്മണ്ടു: റോയല്‍ നേപ്പാള്‍ എയര്‍ലൈന്‍സിന്റെ വിമാനം പടിഞ്ഞാറന്‍ നേപ്പാളിലെ ദാദേല്‍ധുരയില്‍ ജൂലൈ 27 വ്യാഴാഴ്ച രാവിലെ തകര്‍ന്നുവീണ് അതിലുണ്ടായിരുന്ന മൂന്ന് കുട്ടികളുള്‍പെടെ22 യാത്രക്കാരും മൂന്ന് വിമാനജോലിക്കാരും കൊല്ലപ്പെട്ടതായി സംശയിക്കുന്നു. പടിഞ്ഞാറന്‍ നേപ്പാളില്‍ തന്നെയുള്ള ബജഹംഗില്‍ നിന്ന് ധംഗധിയിലേക്കുള്ള യാത്രാമദ്ധ്യേ ആണ് വിമാനം തകര്‍ന്നുവീണത്.

കനേഡിയന്‍ നിര്‍മ്മിത വിമാനം ബജഹംഗ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഉയര്‍ന്ന മലനിരകളില്‍ തകര്‍ന്നു വീണതിനാല്‍ യാത്രക്കാരിലൊരാളും രക്ഷപ്പെട്ടിരിക്കാനിടയില്ലെന്ന് വ്യോമയാന മന്ത്രാലയത്തിന്റെ വക്താവ് ഇന്ത്യഇന്‍ഫോ ലേഖകനോട് പറഞ്ഞു.

രാവിലെ തന്നെ രണ്ടു പറക്കലുകള്‍ പൂര്‍ത്തിയാക്കിയിരുന്ന വിമാനത്തില്‍ അറ്റകുറ്റപ്പണികള്‍ ചെയ്യാത്തതാകാം അപകടകാരണമെന്നും വ്യോമയാന മന്ത്രാലയ വക്താവ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+