മാരുതിയുടെ ഓഹരികള്‍ വില്‍ക്കില്ല : കേന്ദ്രമന്ത്രി
ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി ഉദ്യോഗ് ലിമിറ്റഡിന്റെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്ന് കേന്ദ്ര വ്യവസായമന്ത്രി മനോഹര്‍ ജോഷി ലോക്സഭയ്ക്ക് ഉറപ്പു നല്‍കി.
സര്‍ക്കാര്‍ ഓഹരികള്‍ വില്‍ക്കരുതെന്ന് മാരുതി ഉദ്യോഗ് ലിമിറ്റഡിലെ ജീവനക്കാരുടെ സംഘടനകള്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
മാരുതിയുടെ സര്‍ക്കാര്‍ ഓഹരികള്‍ വില്‍ക്കാനുള്ള നിര്‍ദേശം കേന്ദ്രമന്ത്രിസഭാ ഉപസമിതി കഴിഞ്ഞമാസം ചര്‍ച്ചക്കെടുത്തിരുന്നു. എന്നാല്‍ അതിനെക്കുറിച്ച് ഒരു തീരുമാനത്തിലെത്തിയിരുന്നില്ല. നിര്‍ദേശവുമായി മന്ത്രിസഭാ ഉപസമിതി മുന്നോട്ടുപോകുമെന്നു തന്നെയായിരുന്നു കരുതപ്പെട്ടിരുന്നത്.
ഇന്ത്യാ സര്‍ക്കാരും സുസുകി മോട്ടോര്‍ കോര്‍പ്പറേഷനും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് മാരുതി ഉദ്യോഗ് ലിമിറ്റഡ്. ഇന്ത്യയിലെ കാര്‍ വിപണിയിലെ ഭൂരിഭാഗവും കൈയാളുന്നത് ഈ കമ്പനിയാണ്.












Click it and Unblock the Notifications