കശ്മീര്‍: സംഘട്ടനങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാസൈനികരും തീവ്രവാദികളും തമ്മില്‍ നടന്ന സംഘട്ടനങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടു.
ജൂലൈ 27 വ്യാഴാഴ്ച രജൗരിയിലെ ധംസാലില്‍ നടന്ന സംഘട്ടനത്തില്‍ നാലു സൈനികരും രണ്ടു തീവ്രവാദികളും കൊല്ലപ്പെട്ടു. തീവ്രവാദികള്‍ ഒരു പോലീസ് പോസ്റ് ആക്രമിച്ചപ്പോഴാണ് സംഘട്ടനം നടന്നത്.
ശ്രീനഗറിലെ ഒരു നഗരമായ അലംഗാരി ബസാറില്‍ തീവ്രവാദികള്‍ വെച്ച ഗ്രനേഡ് പൊട്ടി ഒരു സൈനികര്‍ മരിച്ചു. മൂന്നു സൈനികരുള്‍പ്പെടെ ഒമ്പതു പേര്‍ക്ക് പരിക്കുണ്ട്.
വ്യാഴാഴ്ച രാത്രി ബാരമുള്ള ജില്ലയിലെ കുന്‍സാറില്‍ സുരക്ഷാ പട്രോള്‍ കേന്ദ്രം ആക്രമിച്ച ഒളിതീവ്രവാദികള്‍ ഒരു സൈനികനെ കൊലപ്പെടുത്തി. ബാരാമുള്ളയില്‍ തിന്നെ നടന്ന മറ്റൊരു സംഘട്ടനത്തില്‍ ഒരു തീവ്രവാദിയെ സൈനികര്‍ വെടിവെച്ചുവീഴ്ത്തി.
ബഡ്ഗാം ജില്ലയിലെ ബീര്‍വാ ഗ്രാമത്തില്‍ നടന്ന സംഘട്ടനത്തില്‍ രണ്ടു തീവ്രവാദികളും ഒരു ഗ്രാമീണനും കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരിക്കുണ്ട്.
അതേസമയം ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ജൂലൈ 25-ന് വെടിനിര്‍ത്തിയതിനെത്തുടര്‍ന്ന് കശ്മീരിലെ സുരക്ഷാസന്നാഹത്തില്‍ കുറവു വരുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ സൈനികവൃത്തങ്ങള്‍ നിഷേധിച്ചു.












Click it and Unblock the Notifications