Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ.ആര്‍. നാരായണന്റെ സെക്രട്ടറിയുടെ ബന്ധു ചമഞ്ഞയാള്‍ പിടിയില്‍

അഹമ്മദാബാദ് : കെ.ആര്‍. നാരായണന്റെ സെക്രട്ടറിയുടെ പേരില്‍ വ്യാജക്കത്തെഴുതിയ വിദ്യാര്‍ത്ഥി അറസ്റിലായി. അഹമ്മദാബാദിലെ കോളേജിലേക്ക് മാറ്റം കിട്ടാനാണ് ആനന്ദിലെ ബോര്‍സദ് കോളേജില്‍ ബി.എഡ് വിദ്യാര്‍ത്ഥിയായ കമലേഷ് മഹാവര്‍ കത്തെഴുതിയത്.

രാഷ്ട്രപതി ഭവന്‍ സെക്രട്ടറിയേറ്റിന്റെ ലെറ്റര്‍ ഹെഡ് തയ്യാറാക്കി എഴുതിയ കത്ത് കമലേഷ് പോസ്റ് ചെയ്തത് ഗുജറാത്തിലെ നവസരിയില്‍ നിന്നായിരുന്നു. നവസരിയിലെ സീല്‍ കണ്ടാണ് യൂണിവേഴ്സിറ്റി അധികൃതര്‍ക്ക് സംശയമുണ്ടായത്.

കമലേഷ് തന്റെ ബന്ധുവാണെന്നും കമലേഷിന്റെ രോഗിയായ പിതാവ് അഹമ്മദാബാദിലായതിനാല്‍ കമലേഷിന് കോളേജ് മാറ്റം നല്‍കണമെന്നും രാഷ്ട്രപതിയുടെ സെക്രട്ടറി ആവശ്യപ്പെടുന്ന രീതിയിലായിരുന്നു കത്ത്. ഇതിനുള്ള മറുപടി രാഷ്ട്രപതി ഭവനിലേക്കയക്കാതെ കമലേഷിന് നല്‍കിയാല്‍ മതിയെന്നുള്ള കത്തിലെ പരാമര്‍ശവും സംശയമുളവാക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+