Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെത്മലാനിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

ദില്ലി : രഹസ്യസ്വഭാവമുള്ള സര്‍ക്കാര്‍ രേഖകള്‍ ചോര്‍ന്നതിന് മുന്‍ നിയമമന്ത്രി രാം ജെത് മലാനിക്കെതിരെ പ്രധാനമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.ഈ അന്വേഷണത്തിന്റെ വെളിച്ചത്തില്‍ സംഭവവുമായി ബന്ധമുള്ളവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചീഫ് ജസ്റിസിനെയും അറ്റോര്‍ണി ജനറലിനെയും പരാമര്‍ശിക്കുന്ന രാം ജെത്മലാനിയുടെ വിവാദപരമായ പ്രസ്താവനയോട് സര്‍ക്കാരിന് യോജിപ്പില്ലെന്നും പ്രധാനമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. സംഭവത്തെക്കുറിച്ച് പ്രതിപക്ഷം സര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് വാജ്പേയി സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.

ഗവണ്‍മെന്റും ജൂഡീഷ്യറിയും തമ്മിലുള്ള ബന്ധം സുദൃഢമാക്കാനാണ് ജെത്മലാനിയോട് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിയമമന്ത്രിയും ചീഫ് ജസ്റിസും തമ്മിലുള്ള തര്‍ക്കം കാരണം സര്‍ക്കാരും ജൂഡീഷ്യറിയുമായുള്ള നല്ല ബന്ധം തകരാന്‍ പാടില്ലെന്നാണ് തന്റെ നിലപാടെന്ന് വാജ്പേയി പറഞ്ഞു.

തന്റെ അധികാരപരിധിക്കപ്പുറമുള്ള കാര്യങ്ങളില്‍ ഇടപെടരുതെന്ന് പല തവണ ഉപദേശിച്ചിട്ടും ജെത്മലാനി അനുസരിച്ചില്ലെന്ന് വാജ്പേയി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+