കടുവാമരണം: സി.ബി.ഐ. അന്വേഷണമില്ലെന്ന് കേന്ദ്രമന്ത്രി
ദില്ലി: ഒറീസ്സയിലെ നന്ദന്‍കാനനില്‍ കടുവകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത് സംബന്ധിച്ച് സി.ബി.ഐ അന്വേഷണമില്ലെന്ന് കേന്ദ്ര പരിസ്ഥിതി-വനം വകുപ്പുമന്ത്രി ടി.ആര്‍. ബാലു.
ഭാവിയില്‍ ഇങ്ങനെയുള്ള ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാന്‍ വനം വകുപ്പുമന്ത്രാലയം വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി രാജ്യത്തങ്ങോളമിങ്ങോളമുള്ള വിദഗ്ധരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ശേഖരിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ ഒരു ഉന്നതതല സമിതിയായിരിക്കും നടപടികള്‍ നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കുക. ഇതിനു പുറമെ മറ്റൊരു മന്ത്രിസഭാസമിതി രാജ്യത്തെ വിവിധ മൃഗശാലകള്‍ സന്ദര്‍ശിച്ച് അവയുടെ പരിപാലനത്തിന് വേണ്ടുന്ന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications