ഏഷ്യാനെറ്റിന്റെ കേബിള്‍ വഴി ഇന്റര്‍നെറ്റ് പദ്ധതി ആഗസ്ത് 16 മുതല്‍
തിരുവനന്തപുരം: ഏഷ്യാനെറ്റിന്‍െറ കേബിള്‍ വഴി ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്ന പദ്ധതിക്ക് ആഗസ്ത് 16ന് തിരുവനന്തപുരത്ത് തുടക്കം കുറിക്കുമെന്ന് ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ സി.എം. രാധാകൃഷ്ണന്‍നായര്‍ അറിയിച്ചു.
ഈസംവിധാനം കൊച്ചിയില്‍ ഒക്ടോബറില്‍ ആരംഭിക്കും. ഏഷ്യാനെറ്റ് ഡാറ്റാലൈന്‍ സര്‍വീസ് എന്ന പേരിലാണ് കമ്പനി സ്ഥാപിച്ചിരിക്കുന്നതെന്ന് രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു.
സിംഗ്ടെല്‍, സിസ്കോ, ജനറല്‍ ഇന്‍സ്ട്രുമെന്റ്, വിപ്രോ, ഫിലിപ്സ് എന്നീ കമ്പനികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സിംഗ്ടെല്‍ ആണ് കണക്ഷന്‍ നല്‍കുന്നതിനായി ഗേറ്റ്വേ സ്ഥാപിച്ചത്. മറ്റ് കമ്പനികള്‍ ആവശ്യമായ മറ്റ് സാങ്കേതികസഹായങ്ങള്‍ നല്‍കും.
തിരുവനന്തപുരത്ത് 35,000 പേര്‍ക്കാണ് ഇപ്പോള്‍ ഏഷ്യാനെറ്റ് കേബിള്‍ കണക്ഷനുള്ളത്. ഇവരില്‍ 3500ഓളം പേര്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ എടുത്തേക്കുമെന്നാണ് കരുതുന്നത്. ഏഷ്യാനെറ്റിന്റെ കണക്ഷന് ഇപ്പോഴുള്ളതിനേക്കാല്‍ പത്തിരട്ടി വേഗതയുണ്ടാവും.
കമ്പ്യൂട്ടറില്ലാത്തവര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കുന്നുവെന്നതാണ് തങ്ങളുടെ പദ്ധതിയുടെ സവിശേഷതയെന്ന് രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു. ഇന്‍റര്‍നെറ്റ് ലഭിക്കാന്‍ ടി.വി. സെറ്റുകളില്‍ സെറ്റ് അപ്പ് ബോക്സും മോഡവും ഘടിപ്പിക്കേണ്ടിവരും. ഇത് ഒന്നുകില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്കുകയോ അല്ലെങ്കില്‍ ഇതിന് വേണ്ടിവരുന്ന ചെലവ് വരിക്കാരില്‍ നിന്ന് തവണകളായി തിരിച്ചുപിടിക്കുകയോ ചെയ്യും.












Click it and Unblock the Notifications