Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാ-ഗ്യജാതകം മികച്ച നാടകം

കൊച്ചി: കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രൊഫഷണല്‍ നാടകത്തിനുള്ള അവാര്‍ഡിന് തിരുവനന്തപുരം സങ്കീര്‍ത്തനയുടെ ഭാഗ്യജാതകം അര്‍ഹമായി. നാടകം സംവിധാനം ചെയ്ത കരകുളം ചന്ദ്രനാണ് മികച്ച സംവിധായകന്‍. മലയാള നാടകവേദിയുടെ വളര്‍ച്ചയ്ക്ക് സമഗ്രസംഭാവനകള്‍ ചെയ്ത വ്യക്തിക്കുള്ള അവാര്‍ഡ് കെ. പി. ഏ. സി. സുലോചനക്ക് ലഭിക്കും.

ഭാഗ്യജാതകത്തിലെ അഭിനയത്തിന് കണ്ണൂര്‍ വാസൂട്ടി മികച്ച നടനായും സേതുലക്ഷ്മി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളം ഗസ്റ് ഹൗസില്‍ സാംസ്കാരിക മന്ത്രി ടി. കെ. രാമകൃഷ്ണനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

മികച്ച രണ്ടാമത്തെ നാടകത്തിനുള്ള അവാര്‍ഡ് പാലാ കമ്മ്യൂണിക്കേഷന്‍സിന്റെ അയല്‍ക്കൂട്ടം, തിരുവനന്തപുരം സമത കമ്മ്യൂണിക്കേഷന്‍സിന്റെ ദേശീയോത്സവം എന്നിവ പങ്കിട്ടു. വക്കം ഷക്കീര്‍ അയല്‍ക്കൂട്ടത്തിന്റെയും പ്രദീപ് റോയ് ദേശീയോത്സവത്തിന്റെയും സംവിധാനം നിര്‍വഹിച്ചു. അയല്‍ക്കൂട്ടത്തിലെ അഭിനയത്തിന് കെ. എസ്. കാര്‍ത്തികേയന്‍ മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡിനും അങ്കമാലി അഞ്ജലിയുടെ ചിരകാലസ്വപ്നത്തിലെ അഭിനയത്തിന് ജെസി ഉറുമ്പന്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡിനും അര്‍ഹരായി.

അയല്‍ക്കൂട്ടം രചിച്ച ഫ്രാന്‍സിസ് ടി. മാവേലിക്കര മികച്ച നാടകകൃത്തായും ഒ. എന്‍. വി. മികച്ച ഗാനരചയിതാവായും വൈപ്പിന്‍ സുരേന്ദ്രന്‍ മികച്ച സംഗീത സംവിധായകനായും ജി. വേണുഗോപാല്‍ മികച്ച ഗായകനായും പ്രീത മികച്ച ഗായികയായും തെരഞ്ഞെടുക്കപ്പെട്ടു. കുമരകം രാജപ്പനാണ് മികച്ച പശ്ചാത്തലസംഗീത സംവിധായകന്‍. രംഗപടത്തിന് ആര്‍ട്ടിസ്റ് സുജാതനും ദീപവിതാനത്തിന് പ്രദീപ് റോയിയും അവാര്‍ഡ് നേടി.

വരരുചി 21-ാം നൂറ്റാണ്ടില്‍ എന്ന നാടകത്തിന്റ രചനയും സംവിധാനവും നിര്‍വഹിച്ച പിരപ്പന്‍കോട് മുരളി എം. എല്‍. എക്ക് സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+