Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലസ് ടു :അവിശ്വാസം കൊണ്ടുവരണമായിരുന്നെന്ന് കരുണാകരന്‍

കൊച്ചി : പ്ലസ് ടു പ്രശ്നത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷംഅവിശ്വാസപ്രമേയം കൊണ്ടുവരണമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍ അഭിപ്രായപ്പെട്ടു.

ജൂലായ് 27 വ്യാഴാഴ്ചദില്ലിയില്‍ നിന്നും തിരിച്ചെത്തിയ കരുണാകരന്‍ പനമ്പിള്ളി നഗറിലെ വസതിയില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു.

അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് പ്രതിപക്ഷനേതാവ് അതിന് തയ്യാറാവാത്തതെന്ന് തനിക്കറിയില്ല. നിയമസഭയ്ക്കുള്ളില്‍ ഉള്ളവരാണ് ഇക്കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. താന്‍ നേതൃത്വത്തിലുണ്ടായിരുന്നെങ്കില്‍ അവിശ്വാസം അവതരിപ്പിക്കുമായിരുന്നുവെന്നും കരുണാകരന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് ഏ.കെ. ആന്റണിയുടെ കാര്‍ തടഞ്ഞു നിര്‍ത്തി കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് സര്‍ക്കാര്‍ എന്തു ചെയ്താലും ആരും ചോദിക്കാനില്ല എന്ന അവസ്ഥയാണ് കാണിക്കുന്നത്. ആരും അറിയാതെ ഇത്തരം ഒരു സംഭവം നടക്കില്ല.മന്ത്രിക്ക് തുല്യമായ പദവിയുള്ള പ്രതിപക്ഷനേതാവിന്റെ കാര്‍ തടഞ്ഞത് കോണ്‍ഗ്രസ് ഗൗരവമായെടുക്കും. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തൃശൂരില്‍ ആഗസ്ത് ഒമ്പതിന് നടക്കുന്ന യുവജനസംഗമത്തിന് കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയുണ്ട്.ആര്‍ക്കും ഇത് തടുക്കാനാവില്ലെന്ന് കരുണാകരന്‍ ആവര്‍ത്തിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+