Get Updates
Get notified of breaking news, exclusive insights, and must-see stories!

കുന്തിപ്പുഴയില്‍ ഗുണ്ടാവിളയാട്ടം; ഒരാളെ വെട്ടിക്കൊന്നു

മണ്ണാര്‍ക്കാട് : കുന്തിപ്പുഴയില്‍ ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു. കുന്തിപ്പുഴ വറോടന്‍ സുലൈമാനാണ് (30)കൊല്ലപ്പെട്ടത്. സുലൈമാന്റെ ഭാര്യ റഷീദ, ഹുസൈന്‍ എന്നിവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു.

വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് മുഖംമൂടി ധരിച്ച പത്തിലേറെ വരുന്ന സംഘം സുലൈമാന്റെ വീട്ടിലെത്തിയത്. പെട്രോള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികള്‍ സുലൈമാന്റെ വീട്ടിന്റെ വാതില്‍ ചവിട്ടിത്തുറന്നു കയറി സുലൈമാനെ വെട്ടുകയായിരുന്നു.തടയാന്‍ ശ്രമിച്ചപ്പോഴാണ് ഭാര്യക്കും അയല്‍ക്കാരനായ ഹുസൈനും വെട്ടും കുത്തുമേറ്റത്. വീട്ടിലേക്കുള്ള വഴിയില്‍ പെട്രോള്‍ ഒഴിച്ച് തീയിട്ടിരുന്നതിനാല്‍ ആര്‍ക്കും അടുക്കാനായില്ല.

സുലൈമാന്റെ സഹോദരന്‍ സുല്‍ത്താനെ ലക്ഷ്യമാക്കി എത്തിയ സംഘത്തിന് ആള് മാറിപ്പോയതാണെന്ന് പറയപ്പെടുന്നു. സുല്‍ത്താന്റെ സംഘവും ചിറക്കല്‍പ്പടിയിലെ മറ്റൊരു സംഘവും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

ഇതിനിടെ അക്രമസംഭവം അറിഞ്ഞിട്ടും പൊലീസ് നടപടി വൈകിയെന്ന് ആരോപിച്ച് മണ്ണാര്‍ക്കാട് നെല്ലിപ്പുഴ മേഖലയില്‍ നാട്ടുകാര്‍ ഗതാഗതം തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+