Get Updates
Get notified of breaking news, exclusive insights, and must-see stories!

എ-റണാകുളം ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറി

കൊച്ചി: നവാബ് രാജേന്ദ്രന്‍ നേതൃത്വം നല്കുന്ന മാനവസേവാ ട്രസ്റ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന മോര്‍ച്ചറി കം പോസറ്റുമോര്‍ട്ടം കോംപ്ലക്സിന് ചിങ്ങം ഒന്നിന് (ആഗസ്ത്17)തറക്കല്ലിടും.

50ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന കോംപ്ലക്സിന്റെ ആദ്യഘട്ടം നവംബര്‍ ഒന്നിന് പൂര്‍ത്തിയാക്കാനാണ് പരിപാടി. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് തനിക്കു ലഭിച്ച അവാര്‍ഡ് തുകയായ 1.99ലക്ഷം രൂപയും ഈ ആവശ്യത്തിനായി സംഭാവനചെയ്ത നവാബ് രാജേന്ദ്രനാണ് മോര്‍ച്ചറി കോംപ്ലക്സെന്ന ആശയം മുന്നോട്ടുവെച്ചത്.

കേരളീയ വാസ്തുശില്പമാതൃകയിലാണ് 2100ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള കോംപ്ലക്സ് നിര്‍മ്മിക്കുന്നത്. ഇവിടെ ഒരേസമയം 16 മൃതദേഹങ്ങള്‍ കിടത്താന്‍ സൗകര്യമുണ്ടാകും. പഴക്കമുള്ള ജഡങ്ങള്‍ സൂക്ഷിക്കാനും പ്രത്യേക സംവിധാനമേര്‍പ്പെടുത്തും.

മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്കിരിക്കാന്‍ വിശാലമായ മുറി, പൊലീസ് എയ്ഡ് പോസ്റ്, ടെലിഫോണ്‍ ബൂത്ത്, ടോയ്ലറ്റ് സൗകര്യം എന്നിവയും കോംപ്ലക്സിലുണ്ടാവും. ഒരുദ്യാനത്തിന് ചുറ്റുമായിട്ടായിരിക്കും മോര്‍ച്ചറി, ഫ്രീസര്‍ മുതലായ സജ്ജീകരണങ്ങളെല്ലാം ഏര്‍പ്പെടുത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+