ബംഗ്ലാദേശില്‍ ബോട്ടു മറിഞ്ഞ് 70 മരണം
ധാക്ക: ബാംഗ്ലാദേശില്‍ കടത്തുബോട്ട് മറിഞ്ഞ്് 70 പേര്‍ മുങ്ങി മരിച്ചതായി സംശയിക്കുന്നു. മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ബുറിഗംഗ നദിയിലാണ് ദുരന്തം നടന്നത്.
മുന്‍ഷിഗഞ്ച് എന്ന സ്ഥലത്തേക്കു പോവുകയായിരുന്ന എം.എല്‍. ആഷിക് എന്ന ബോട്ട് ആണ് അപകടത്തില്‍പ്പെട്ടത്. ബോട്ടില്‍ 70 പേരുണ്ടായിരുന്നു വെന്ന് പോലീസ് പറഞ്ഞു. ആരെങ്കിലും രക്ഷപ്പെട്ടതായി വിവരമൊന്നുമില്ല.
മുങ്ങിപ്പോയവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മുങ്ങിയ ബോട്ട് ഇതുവരെ വെള്ളത്തിനടിയില്‍ നിന്ന് പൊക്കിയെടുത്തിട്ടില്ല.












Click it and Unblock the Notifications