ഫിജിയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റു
സുവ: ജോര്‍ജ് സ്പെയിറ്റിന്റെ അനുകൂലികള്‍ ആരുമില്ലാത്ത പുതിയ സര്‍ക്കാര്‍ ഫിജിയില്‍ അധികാരമേറ്റു. സ്പെയിറ്റ് അനുകൂലികളുടെ ഭീഷണി വകവെക്കാതെ ലെയ്സെനിയ ഖറേസയെത്തന്നെ പ്രസിഡണ്ട് ജോസെഫാ ഇലോയ്ല ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു.
മൂന്നുവര്‍ഷത്തിനുള്ളില്‍ അടുത്ത പൊതുതെരഞ്ഞെടുപ്പു നടക്കുന്നതുവരെ ലെയ്സെനിയ ഇടക്കാല സര്‍ക്കാരിനെ നയിക്കും. 28 അംഗ മന്ത്രിസഭയാണ് ഇപ്പോള്‍ അധികാരമേറ്റരിക്കുന്നത്. ഒരു ഇന്ത്യന്‍ വംശജന് സഹമന്ത്രിയായതൊഴിച്ചാല് മറ്റെല്ലാവരും ഫിജി വംശജരാണ്.
സ്പെയിറ്റ് അനുകൂലികള്‍ പ്രശ്നങ്ങളുണ്ടാക്കുമെന്ന ഭീഷണിയില്‍ കനത്ത സുരക്ഷാസന്നാഹത്തോടെയാണ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റത്. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കാനുള്ള ശ്രമം ഒരാഴ്ച മുമ്പ് സ്പെയിറ്റ് അനുകൂലികള്‍ തടഞ്ഞിരുന്നു.
സമനുനു കക്കോബുവിനെ പ്രധാനമന്ത്രിയായി നിയമിക്കാനാണ് സ്പെയിറ്റ് ആവശ്യപ്പെട്ടിരുന്നത്. അല്ലാത്ത പക്ഷം ഫിജിയില്‍ വീണ്ടും കലാപങ്ങള്‍ ഉണ്ടാകുമെന്ന് സ്പെയിറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊതു സ്ഥലത്തുകൂടെ ആയുധമേന്തി യാത്ര ചെയ്തതിന് സ്പെയിറ്റിനെ ഇപ്പോള്‍ ഫിജി സൈന്യം അറസ്റു ചെയ്തിരിക്കുകയാണ്.
അതിനിടെ ന്യൂസിലാണ്ടുകാരായ രണ്ടു പൈലറ്റുമാരെ ജൂലൈ 27-ന് വ്യാഴാഴ്ച തട്ടിക്കൊണ്ടു പോവുകയും മോചിപ്പിക്കുകയും ചെയ്ത സംഭവം ഫിജിയും ന്യൂസിലാണ്ടും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി. സംഭവത്തെത്തുടര്‍ന്ന് ഫിജിയിലെ എല്ലാ ന്യൂസിലാണ്ടുകാരെയും നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ന്യൂസിലാണ്ട് ഭരണാധികാരികള്‍. ഇത്തരത്തിലുള്ള ഒരു നീക്കം ആസ്ത്രിേലയയുടെ ഭാഗത്തുനിന്നും നടക്കുന്നുണ്ട്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications