ഫിജിക്കെതിരെ സാമ്പത്തിക ഉപരോധം വേണമെന്ന് ഇന്ത്യ
ബാങ്കോക്ക്: ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുറത്താക്കിയ ഫിജിക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ ഇന്ത്യ ആസ്യാന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
ഭരണഘടനയെ തച്ചുടയ്ക്കുകയും ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുറത്താക്കുകയും ചെയ്ത ഫിജിയെ മുമ്പത്തെ സ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവരണമെങ്കില്‍ ശക്തമായ വാണിജ്യ-സാമ്പത്തിക ഉപരോധം വേണമെന്ന് ഞങ്ങള്‍ കരുതുന്നു - -ആസ്യാന്‍ പോസ്റ് മിനിസ്റീരിയല്‍ കോണ്‍ഫറന്‍സില്‍ സംസാരിച്ച ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജസ്വന്ത് സിംഗ് പറഞ്ഞു.
സുരക്ഷയ്ക്കും വിവേചനാതീതമായ സര്‍ക്കാരിനും വേണ്ടി കുറച്ചു കാലത്തേക്കെങ്കിലും ഫിജി ജനത കുറച്ചു ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ തയ്യാറായിരിക്കുമെന്നാണ് ഇന്ത്യ കരുതുന്നതെന്ന് ജസ്വന്ത് പറഞ്ഞു.
ചില കലാപകാരികള്‍ സ്വന്തം കാര്യങ്ങള്‍ക്കുവേണ്ടി ഒരു ദ്വീപുരാഷ്ട്രത്തെ കരുവാക്കുന്നതിനെതിരെ ചെറിയ തോതിലുള്ള ഉപരോധങ്ങള്‍ ആസ്ത്രേലിയയും ന്യൂസിലാണ്ടും അമേരിക്കയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കലാപകാരികളുടെ നേതാവ് ജോര്‍ജ് സ്പെയിറ്റിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ആസ്യാന്‍ യോഗത്തില്‍ പങ്കെടുത്ത ന്യൂസിലാണ്ട് വിദേശകാര്യമന്ത്രി ഫില്‍ ഗോഫും അഭ്യര്‍ത്ഥിച്ചു.
എന്നാല്‍ ഫിജിക്കെതിരെ പൂര്‍ണതോതിലുള്ള സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നതില്‍ ആസ്ത്രേലിയക്കും ന്യൂസിലാണ്ടിനും അനുകൂലാഭിപ്രായമില്ല. അങ്ങനെയുള്ള ഉപരോധം ഈ ചെറിയ ദ്വീപിലെ സാമാന്യ ജനതയെ പ്രതികൂലമായി ബാധിക്കുമെന്നും അവിടത്തെ ക്രമസമാധാനം കൂടുതല്‍ വഷളാകാനേ ഉപകരിക്കുകയുള്ളൂ എന്നുമാണ് അവരുടെ വാദം.
ബ്രൂണെ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്മാര്, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, തായ്ലണ്ട്, വിയറ്റ്നാം എന്നിവയാണ് ആസ്യാന്‍ രാഷ്ട്രങ്ങള്‍. ഇവ കൂടാതെ സംഭാഷണ പങ്കാളികളായി ആസ്ത്രേലിയ, കാനഡ, ചീന, യൂറോപ്യന്‍ യൂണിയന്, ഇന്ത്യ, ജപ്പാന്, ദക്ഷിണകൊറിയ, ന്യൂസിലാണ്ട്, റഷ്യ, അമേരിക്ക എന്നീ രാഷ്ട്രങ്ങളുമുണ്ട്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications