നവാസ് ഷെരീഫിന്റെ അപ്പീല്‍ തള്ളി
ഇസ്ലാമബാദ്: ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ 14 വര്‍ഷം തടവു ശിക്ഷ വിധിച്ച അക്കൗണ്ടബിലിറ്റി കോടതിയുടെ നടപടിക്കെതിരേ മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ലാഹോര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി കോടതി തള്ളി.
അക്കൗണ്ടബിലിറ്റി കോടതിയുടെ സാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ളതായിരുന്നു ഷെരീഫിന്റെ ഹര്‍ജി. അക്കൗണ്ടബിലിറ്റി നിയമമനുസരിച്ച് സര്‍ക്കാരിന് എവിടെ വേണമെങ്കിലും അക്കൗണ്ടബിലിറ്റി കോടതി സ്ഥാപിക്കാമെന്ന് ചീഫ് ജസ്റ്റീസ് തലവനായ ഹൈക്കോടതി ഫുള്‍ ബഞ്ച് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications