ക്രോര്‍പതിയ്ക്കെതിരെ സീ ടി.വിയുടെ മാലാമാല്‍ കോണ്‍ടെസ്റ്
ദില്ലി: സ്റ്റാര്‍ ടിവി യിലെ ജനപ്രിയ ക്വിസ് പരിപാടിയായ കോന്‍ ബനേഗാ ക്രോര്‍പതിയെ തോല്പിക്കാന്‍ പുതിയൊരു ക്വിസ് പരിപാടിയുമായി സീ ടിവി രംഗത്തെത്തുന്നു. മാലാമാല്‍ കോണ്‍ടസ്റ്റ് എന്ന പേരിലുള്ള ഈ ക്വിസ് പരിപാടി ജൂലൈ 31 മുതല്‍ ഒക്ടോബര്‍ എട്ടു വരെ സീ ടി.വി സംപ്രേഷണം ചെയ്യും.
2.1 കോടി രൂപയാണ് പരിപാടിയുടെ ആകെ സമ്മാനത്തുക.സീ ചാനലില്‍ എല്ലാ ദിവസവും രാത്രി എട്ടിനും പത്തിനുമിടയില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക. തിങ്കള്‍ മുതല്‍ വെള്ളി വരെ ഓരോ ദിവസവും രണ്ട് ചോദ്യങ്ങള്‍ വീതമുണ്ടാകും. ശരിയുത്തരത്തിന് ഒരു ലക്ഷം രൂപയാണ് സമ്മാനം. കൂടാതെ ഓരോ ആഴ്ചയും 11 ലക്ഷം രൂപയുടെ ബംബര്‍ സമ്മാനവുമുണ്ട്. ഓരോ ആഴ്ചയും ഏതെങ്കിലുമൊരു ചോദ്യത്തിന് ശരിയുത്തരം അയച്ചു കൊടുക്കുന്ന പ്രേക്ഷകനാണ് ഇതിനര്‍ഹന്‍.
സ്റ്റാര്‍ ടിവി യുടെ ഏറ്റവും ജനപ്രിയമായ പരിപാടാകളിലൊന്നാണ് കോണ്‍ ബനേഗാ ക്രോര്‍പതി. ഇതു മൂലം തങ്ങള്‍ക്കു നഷ്ടപ്പെടുന്ന പ്രേക്ഷകരെ വീണ്ടെടുക്കാനുള്ള തന്ത്രമാണ് സീ ടിവി യുടെ മാലാമാല്‍ കോണ്‍ടസ്റ്റ് . തങ്ങളുടെ പരിപാടികളില്‍ പ്രേക്ഷകരുടെ നേരിട്ടുള്ള ഇടപെടല്‍ സാധ്യമാക്കുകയാണ് ക്വിസ് പരിപാടിയുടെ ലക്ഷ്യമെന്ന് സീ ടെലിഫിലിംസ് ചീഫ് എക്സിക്യൂട്ടീവ് ആര്‍.കെ. സിംഗ് പറഞ്ഞു.
ഇപ്പോള്‍ ഇംഗ്ളീഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷകളിലുമായി 10 ചാനലുകളുള്ള സീ ടിവി ഒരു വര്‍ഷത്തിനുള്ളില്‍ 18 ചാനലുകള്‍ തുറക്കുമെന്നും സിംഗ് പറഞ്ഞു. വരുന്ന മാര്‍ച്ചിനുള്ളില്‍ സ്പോര്‍ ട്സ് ചാനല്‍ സംപ്രേക്ഷണം തുടങ്ങാനാവുമെന്നാണ് തങ്ങളുടെ പ്രതീക്ഷ യെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications