Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിസ്ബുള്‍ മുജാഹിദ്ദിനുമായി കേന്ദ്രം ചര്‍ച്ചക്ക് തയ്യാര്‍

ദില്ലി : കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള നീക്കമെന്ന നിലയില്‍ ഹിസ്ബുള്‍ മുജാഹിദ്ദിന്‍ എന്ന തീവ്രവാദ സംഘടനയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.താഴ്വരയിലെ പ്രമുഖ തീവ്രവാദസംഘടനകളില്‍ ഒന്നായ ഹിസ്ബുള്‍ യാതൊരു ഉപാധികളുമില്ലാതെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

കേന്ദ്രവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് നേരത്തെ ഹിസ്ബുള്‍ അറിയിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതലയോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.

കശ്മീരിലെ എല്ലാ തീവ്രവാദി സംഘടനകളുമായും രാഷ്ട്രീയകക്ഷികളുമായും ചര്‍ച്ചയ്ക്ക് കേന്ദ്രം സന്നദ്ധമാണെന്ന് യോഗത്തിനു ശേഷം പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പില്‍ പറയുന്നു.

ഹിസ്ബുള്ളിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെത്തുടര്‍ന്ന് കശ്മീരിലെ തീവ്രവാദികള്‍ക്കെതിരെ സംയമനം പാലിക്കുമെന്ന് സൈന്യം വ്യക്തമാക്കിയ ദിവസം തന്നെയാണ് ചര്‍ച്ചക്ക് സന്നദ്ധമാണെന്ന് ഗവണ്‍മെന്റ് അറിയിച്ചിരിക്കുന്നത്.

ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി, പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്, കരസേനാ മേധാവി ജനറല്‍ വി.പി. മാലിക് , ആഭ്യന്തരവകുപ്പ് സെക്രട്ടറി കമല്‍ പാണ്ഡെ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+