പാകിസ്താന്‍ സൈന്യം ഏഴ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി
ശ്രീനഗര്‍: പാകിസ്താന്‍ സൈന്യം കാര്‍ഗില്‍ മേഖലയില്‍ ഇന്ത്യയുടെ അതിര്‍ത്തി ലംഘിച്ചുകടന്ന് രണ്ടു സൈനികരുള്‍പ്പടെ ഏഴു പേരെ തട്ടിക്കൊണ്ടുപോയി. തട്ടിക്കൊണ്ടുപോയവരില്‍ ഒരാളുടെ മൃതദേഹം പിന്നീട് കണ്ടെത്തി.
ഇന്ത്യ കാര്‍ഗില്‍ വിജയത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിനിടയില്‍ ജൂലൈ 26 ബുധനാഴ്ച രാത്രി ബറ്റാലിക്ക് മേഖലയിലെ റോഘ്പാല്‍ ഔട്ട്പോസ്റിലാണ് വീണ്ടും കടന്നുകയറ്റമുണ്ടായത്. അതിക്രമിച്ചുകയറിയ പാകിസ്താന്‍ സൈനികര്‍ മണ്ണെണ്ണയുമായി പോവുകയായിരുന്ന ചുമട്ടുകാരെ ആക്രമിച്ചശേഷം അവരില്‍ അഞ്ചുപേരെയും രണ്ടു സൈനികരെയും പിടിച്ചുകൊണ്ടു പോവുകയായിരുന്നു.
തട്ടിക്കൊണ്ടുപോയവരില്‍ ഒരു തൊഴിലാളിയുടെ മൃതദേഹം പിന്നീട് കണ്ടെത്തിയതായി ഇന്ത്യന്‍സേനയുടെ വക്താവ് പറഞ്ഞു. രണ്ടു സൈനികരും മൂന്ന് തൊഴിലാളികളും പാക് സേനയുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് മടങ്ങിയെത്തിയിട്ടുണ്ട്. ബാക്കിയുള്ള ഒരു തൊഴിലാളിയെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും ഇന്ത്യന്‍ സൈനിക വക്താവ് പറ-ഞ്ഞു.












Click it and Unblock the Notifications