ജനസംഖ്യാനിയന്ത്രണത്തില്‍ തമിഴ്നാട് കേരളത്തെ പിന്തള്ളി
ദില്ലി: ജനസംഖ്യാനിയന്ത്രണം മികച്ച തോതില്‍ നടത്തുന്നതിനുള്ള രണ്ടാമത് ജെ.ആര്‍.ഡി ടാറ്റ അവാര്‍ഡ് തമിഴ്നാടിന്. കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് ജേതാക്കളായ കേരളത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് തമിഴ്നാട് ഈ അംഗീകാരം നേടിയെടുത്തത്.
ജനസംഖ്യാ നിയന്ത്രണത്തിലും മനുഷ്യശേഷി വികസനത്തിലും ഒമ്പത് മാനദണ്ഡങ്ങള്‍ രൂപീകരിച്ചാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. തമിഴ് നാട് 97 പോയിന്റ് നേടി ഒന്നാമതെത്തിയപ്പോള്‍ കേരളത്തിന് 92 പോയിന്റേ നേടാന്‍ സാധിച്ചുള്ളൂ. 90 പോയിന്റ് നേടിയ ആന്ധ്രപ്രദേശാണ് മൂന്നാം സ്ഥാനത്ത്.
അവാര്‍ഡുകളിലും മിക്കതും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് നേടിയത് എന്നത് കുടുംബാസൂത്രണത്തില്‍ ദക്ഷിണേന്ത്യ നേടിയ മുന്നേറ്റത്തെ വെളിവാക്കുന്നു. മീഡിയം വിഭാഗത്തില്‍ മികച്ച ജില്ലക്കുള്ള അവാര്‍ഡ് കേരളത്തിലെ ആലപ്പുഴക്കാണ്. വലിയ ജില്ലകളില്‍ തമിഴ്നാട്ടിലെ ചൈന്നൈക്കും ചെറിയ ജില്ലകളില്‍ വടക്കുകിഴക്കന്‍ ജില്ലയായ ജോര്‍ഹാട്ടും അവാര്‍ഡുകള്‍ നേടി.
പോപ്പുലേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ എന്ന സന്നദ്ധസംഘടനയാണ് ജെ.ആര്‍.ഡി ടാറ്റ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്. ജനസംഖ്യാ നിയന്ത്രണത്തിന് സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കാനും പ്രചോദിപ്പിക്കാനും നല്‍കുന്ന ഈ അവാര്‍ഡ് രണ്ടു വര്‍ഷത്തിലൊരിക്കലാണ് നല്‍കുന്നത്.












Click it and Unblock the Notifications