Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്വേഷണം നേരിടാന്‍ തയ്യാറെന്ന് രാംജെത്മലാനി

ദില്ലി: രഹസ്യസ്വഭാവമുള്ള രേഖകള്‍ ചോര്‍ന്നതിന് തനിക്കെതിരെ നടത്തുന്ന അന്വേഷണം നേരിടാന്‍ തയ്യാറാണെന്ന് രാജിവെച്ച നിയമമന്ത്രി രാംജെത്മലാനി പറഞ്ഞു. തന്റെ ഭാഗത്തുനിന്ന് തെറ്റുകളൊന്നുമുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

വിവരസ്വാതന്ത്യ്രബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് കുറച്ചു ദിവസങ്ങള്‍ക്കു ശേഷം തനിക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ടത് വിരോധാഭാസമാണ്.

അറ്റോണി ജനറല്‍ സോളി സൊറാബ്ജിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ രാംജെത്മലാനി വിസമ്മതിച്ചു. അദ്ദേഹവുമായി ഒരു സംവാദം തുടരാന്‍ താന്‍ ആഗ്രഹിക്കുന്നില്ല.

മോണോപോളീസ് ആന്റ് റെസ്ട്രക്ടിവ് ട്രേഡ് പ്രാക്റ്റിസ് കമ്മീഷന്റെ ചെയര്‍മാനെ നിയമിക്കുന്നതിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എ.എസ്. ആനന്ദിന്റൈ ഉപദേശം തേടാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ അദ്ദേഹം വിമര്‍ശിച്ചു. ജുഡീഷ്യറിക്കു മുന്നിലുള്ള എക്സിക്യുട്ടീവിന്റെ അടിയറവ് പറയലാണിത്.

മോണോപോളീസ് ആന്റ് റെസ്ട്രക്ടിവ് ട്രേഡ് പ്രാക്റ്റിസ് കമ്മീഷന്റെ ചെയര്‍മാനെ നിയമിക്കുന്നതിനെ കുറിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി ആലോചിക്കേണ്ടതില്ല. ഇക്കാര്യം താന്‍ ചീഫ് ജസ്റിസ് ആനന്ദിനോട് വിശദീകരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+