യു. എസ്. കോണ്‍-ഗ്രസില്‍ വാജ്പേയി പ്രസംഗിക്കും
ദില്ലി : വാഷിംഗ്ടണ്‍ സന്ദര്‍ശനവേളയില്‍ യു. എസ്. കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ്ണസമ്മേളനത്തില്‍ പ്രസംഗിക്കാന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് ക്ഷണം .
സപ്തംബര്‍ 14നായിരിക്കും വാജ്പേയിയുടെ പ്രസംഗം. യു. എസ്. ജനപ്രതിനിധിസഭയുടെ സ്പീക്കര്‍ ജെ. ഡെന്നിസ് ഹാസ്റര്‍ട്ട് ഇതു സംബന്ധിച്ച ക്ഷണക്കത്ത് അമേരിക്കയിലെ ഇന്ത്യന്‍ എംബസി വഴി വാജ്പേയിക്ക് കൈമാറി.
അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ അദ്ദേഹം സംസാരിച്ചിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയെ സംസാരിക്കാന്‍ ക്ഷണിക്കണമെന്ന് റിപ്പബ്ലിക്കന്‍ - ഡെമോക്രാറ്റിക് കക്ഷികളില്‍പ്പെട്ട സെനറ്റര്‍മാര്‍ ഒന്നുപോലെ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ ക്ഷണമുണ്ടായത്.












Click it and Unblock the Notifications