Get Updates
Get notified of breaking news, exclusive insights, and must-see stories!

അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു

ഭരണങ്ങാനം: വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ വെള്ളിയാഴ്ച ഭരണങ്ങാനത്ത് ആഘോഷിച്ചു. അല്‍ഫോന്‍സാചാപ്പലില്‍ രാവിലെ അഞ്ചിന് ദിവ്യബലിയോടെ ആരംഭിച്ച ആഘോഷങ്ങള്‍ വൈകുന്നേരത്തെ പാട്ടു കുര്‍ബാനയോടെ സമാപിച്ചു.

രാവിലത്തെ ദിവ്യബലിക്ക് വൈസ ്പോസ്റ്റുലേറ്റര്‍ ഫാ.ഫ്രാന്‍സിസ് വടക്കേല്‍ നേതൃത്വം നല്‍കി. പത്തുമണിക്ക് പാലാ രൂപതയുടെ അധിപന്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിന്റെ കാര്‍മികത്വത്തില്‍ റാസക്കുര്‍ബാന നടന്നു.സ്നേഹം അര്‍ത്ഥപൂര്‍ണമാക്കിയ മഹതിയായിരുന്നു അല്‍ഫോന്‍സാമ്മയെന്ന് കുര്‍ബാന മധ്യേ ചെയ്ത പ്രസംഗത്തില്‍ ബിഷപ്പ് അനുസ്മരിച്ചു. സ്നേഹ സമര്‍പ്പണത്തിന്റെ ഉത്തമ മാതൃകയായിരുന്നു ആ ജീവിതമെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.

ഉച്ചയ്ക്കു ഭക്ത്യാദരപൂര്‍വമായ തിരുനാള്‍ പ്രദക്ഷിണം ആരംഭിച്ചു. അല്‍ഫോന്‍സാ ചാപ്പലില്‍ നിന്നും പുറപ്പെട്ട പ്രദക്ഷിണം കുരിശിന്‍ തൊട്ടിയിലെത്തി മുട്ടു കുത്തി വലിയ പള്ളിക്കു വലം വച്ചു സമാപിച്ചു.അല്‍ഫോന്‍സാമ്മയുടെ പാദമുദ്രകള്‍ പതിഞ്ഞ വഴിത്താരയിലൂടെ വാഴ്ത്തപ്പെട്ടവളുടെ രൂപവും വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം ഭക്ത ജനങ്ങള്‍ക്കു സ്വര്‍ഗ്ഗീയ സായൂജ്യമായി.

അമ്മയുടെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിച്ചു കൊണ്ട് പതിനായിരങ്ങള്‍ തിരുനാളിനെത്തി.രാവിലെ മുതല്‍ അല്‍ഫോന്‍സാമ്മയുടെ സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹീതമായ ചാപ്പലിലും പള്ളിയിലും അമ്മ വസിച്ചിരുന്ന ക്ളാര മഠത്തിലും ഭക്തജനത്തിരക്കായിരുന്നു. ഉച്ച കഴിഞ്ഞ് രണ്ടരയ്ക്ക് ഫാ: ജോര്‍ജ് ഇളമ്പാശ്ശേരില്‍ പാട്ടുകുര്‍ബാന അര്‍പ്പിച്ചു. വൈകുന്നേരം പാലാ രൂപതാ ചാന്‍സലര്‍ ഫാ: ഏബ്രഹാം വഞ്ചിപ്പുരയ്ക്കലിന്റെ നേതൃത്വത്തില്‍ അര്‍പ്പിക്കപ്പെട്ട പാട്ടുകുര്‍ബാനയോടെ ഈ വര്‍ഷത്തെ തിരുനാളിന് കൊടിയിറങ്ങി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം ഭക്തര്‍ തിരുനാളില്‍ സംബന്ധിക്കാനെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+