മലപ്പുറത്ത് പകര്‍ച്ച പ്പനി ഭീതി പടര്‍ത്തുന്നു
മലപ്പുറം : മലപ്പുറം ജില്ലയില്‍ വൈറസ് മുഖേനയുള്ള പനിയും ടൈഫോയ്ഡും പടര്‍ന്നുപിടിക്കുന്നു. ഇതുവരെ വിവിധ സ്ഥലങ്ങളിലായി മൂന്നു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മങ്കട സ്വദേശി ഇസ്മായില്‍ , നിലമ്പൂരുള്ള വിജയലക്ഷമി , കണ്ണത്ത് പാറയിലെ 41 കാരന്‍ എന്നിവരാണ് പനി മൂലം മരണമടഞ്ഞത്.
ഏകദേശം ഒരു മാസം മുമ്പ് മുസലിയാരങ്ങാടിയിലെ ഒരു വീട്ടില്‍ സദ്യയൊരുക്കാന്‍ ഉപയോഗിച്ച വെള്ളത്തില്‍ നിന്നാണ് ടൈഫോയ്ഡ് വൈറസ് പടര്‍ന്നതെന്ന് സംശയിക്കുന്നു. ഇവിടെ നിന്നും ഭക്ഷണം കഴിച്ച 30 ഓളം പേര്‍ ഇപ്പോഴും ആശുപത്രിയിലാണ്. പരിശോധനയ്ക്കയച്ച വെള്ളത്തിന്റെ സാമ്പിള്‍ ഇതു വരെ കിട്ടിയിട്ടില്ല.
ജില്ലയില്‍ പനിയും ടൈഫോയ്ഡും വ്യാപിക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ആശുപത്രികളില്‍ ഇത് നേരിടാന്‍ കാര്യമായ സംവിധാനം ഒരുക്കിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. രോഗികളില്‍ ഭൂരിഭാഗവും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്.












Click it and Unblock the Notifications