ആസ്ത്രേലിയ ഇന്ത്യയിലെ ഐ.ടി. വിദഗ്ധരെ തേടുന്നു
മെല്‍ബോണ്‍: അമേരിക്കയ്ക്കും ജര്‍മ്മനിക്കും ശേഷം ആസ്ത്രേലിയയും വിവരസാങ്കേതികവിദ്യയില്‍ വിദഗ്ധരായ ഇന്ത്യക്കാരെ തേടുന്നു. കൂടുതല്‍ ഐ.ടി വിദഗ്ദരെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ കുടിയേറ്റ നിയമങ്ങളില്‍ അയവ് വരുത്തണമെന്ന് ആസ്ത്രേലിയയിലെ വിവിധ ഐ.ടി കമ്പനികളില്‍ നിന്നും ആവശ്യം ഉയര്‍ന്നുവന്നിരിക്കുകയാണ്. ഇതിനോട് അനുകൂലമായ നിലപാടാണ് ആസ്ത്രേലിയന്‍ സര്‍ക്കാരിനുള്ളത്.
വിദേശീയരായ ഐ.ടി .വിദഗ്ധര്‍ക്ക് രാജ്യത്ത് ജോലി ചെയ്യാവുന്ന സംവിധാനം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് പരിഗണിച്ചുവരികയാണെന്ന് ആസ്ത്രേലിയന്‍ കമ്യൂണിക്കേഷന്‍ മന്ത്രി റിച്ചാര്‍ഡ് ആല്‍റ്റ്സന്‍ ഈയിടെ പറഞ്ഞിരുന്നു.
വിദേശികളായ ഐ.ടി വിദഗ്ധരില്‍ ഇന്ത്യക്കാരിലാണ് ജര്‍മനിയെന്നതുപോലെ ആസ്ത്രേലിയയും പ്രതീക്ഷയര്‍പ്പിക്കുന്നത്.












Click it and Unblock the Notifications