Get Updates
Get notified of breaking news, exclusive insights, and must-see stories!

വെടി നിര്‍ത്തല്‍ വാഗ്ദാനം: ഫാറൂഖ് അബ്ദുള്ള പ്രധാനമന്ത്രിയെ കണ്ടു

ദില്ലി: ജമ്മു-കാശ്മീരില്‍ മൂന്നു മാസത്തേയ്ക്കു വെടി നിര്‍ത്തലിനു തയ്യാറാണെന്ന ഹിസ്ബുല്‍ മുജാഹിദ്ദീന്‍ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാശ്മീര്‍ മുഖ്യമന്ത്രിി ഫാറൂഖ് അബ്ദുള്ള പ്രധാന മന്ത്രി അടല്‍ ബീഹാരി വാജ്പേയിയുമായി ശനിയാഴ്ച പ്രത്യേക ചര്‍ച്ച നടത്തി.

അര മണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തെ രാഷ്ട്രീയ സുരക്ഷാ പരിതസ്ഥിതികള്‍ ഇരുവരും ചര്‍ച്ച ചെയ്തു. വെടി നിര്‍ത്തല്‍ തീരുമാനം രാജ്യത്തിന്റെ പ്രത്യേകിച്ചും കാശ്മീരിന്റെ സുരക്ഷയില്‍ ചെലുത്താവുന്ന സ്വാധീനത്തെപ്പറ്റി ഫാറൂഖ് പ്രധാന മന്ത്രിയ ധരിപ്പിച്ചു.

തീവ്രവാദി സംഘടനയുടെ വെടി നിര്‍ത്തല്‍ വാഗ്ദാനത്തെപ്പറ്റി വെള്ളിയാഴ്ച ഉന്നത തല യോഗം ചെയ്യുകയും സംഘടനയെ ആഭ്യന്തര സെക്രട്ടറി കമല്‍ പാണ്ഡേയുമായി ചര്‍ച്ചകള്‍ക്ക് സംഘടനയെ ക്ഷണിക്കാന്‍ തീരുമാനിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഫാറൂഖ് അബ്ദുള്ള പ്രധാന മന്ത്രിയെ കണ്ടത്.

വെടി നിര്‍ത്തല്‍ വാഗ്ദാനം കാശ്മീര്‍ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. ശരിയായ ദിശയിലുള്ള തീരുമാനമെന്നാണ് ി ഇതിനെ അദ്ദേഹം വിശേഷിപ്പിച്ചത്.സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാന്‍ ഈ തീരുമാനം വഴിയൊരുക്കുമെന്ന് ് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ആഭ്യന്തര സെക്രട്ടറി കമല്‍ പാണ്ഡേയുടെ കഴിഞ്ഞ ആഴ്ചത്തെ കാശ്മീര്‍ സന്ദര്‍ശനമാണ് വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഹിസ്ബുല്‍ മുജാഹിദ്ദീനെ പ്രേരിപ്പിച്ചതെന്നു കരുതപ്പെടുന്നു.

കാശ്മീരില്‍ കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ ഇതു രണ്ടാം തവണയാണ് ഒരു തീവ്ര വാദ സംഘടന വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാമെന്ന വാഗ്ദാനം മുന്നോട്ടു വയ്ക്കുന്നത്. നേരത്തെ ജമ്മു കാശ്മീര്‍ വിമോചന മുന്നണി (ജെ കെ എന്‍ എല്‍ എഫ്) ഇങ്ങനെയൊരു വാഗ്ദാനം നടത്തിയിരുന്നു. അതിലും തീവ്രമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയിരുന്ന സംഘടനയാണ് ഹിസ് ബുല്‍ മുജാഹിദ്ദീന്‍.

ജൂലായ് 24 ന ് സംഘടനയൂടെ മേധാവി അബ്ദുല്‍ മജീദ് ദാര്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കുകയായിരുന്നു.

സമാധാന ശ്രമങ്ങള്‍ക്കു കാശ്മീര്‍ ജനതയുടെ പിന്തുണ കേന്ദ്ര സര്‍ക്കാരിന്ര്‍െ നീക്കങ്ങള്‍ക്കു പ്രചോദനമായിട്ടുണ്ട്. കാശ്മീര്‍ പ്രശ്നം ചര്‍ച്ചകളിലൂടെ മാത്രമേ പരിഹരിക്കപ്പെടൂവെന്ന നിലപാടാണ് കേന്ദ്രത്തിന്റേതെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഒരുന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

ഇതിനിടെ തങ്ങളുടെ വെടി നിര്‍ത്തല്‍ പ്രഖാപനത്തെപ്പറ്റിയുള്ള പാക്കിസ്ഥാനി തീവ്രവാദ സംഘടനകളുടെ പ്രതികരണം ബാഹ്യ ഇടപെടലായി ഹിസ്ബുല്‍ മുജാഹിദ്ദീന്‍ നേതാവ് അബ്ദുല്‍ മജീദ് ദാര്‍ വിശേഷിപ്പിച്ചു.

മാസങ്ങള്‍ നീണ്ട ആലോചനകളുടെ ഫലമാണ് ഈ തീരുമാനമെന്നും ഇക്കാര്യത്തില്‍ ഇന്ത്യന്‍ സേനയുടെ സമ്മര്‍ദ്ദം സ്വാധീനം ചെലുത്തിയെന്നും ദാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+