Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്ധ്രാഭരണം ഇനി കമ്പ്യൂട്ടറിലൂടെ

ഹൈദരാബാദ്: ഇന്ത്യയിലാദ്യമായി ഒരു സംസ്ഥാനഭരണം പൂര്‍ണ്ണമായി കമ്പ്യൂട്ടര്‍വല്ക്കരിക്കുന്നു. ആന്ധ്രയിലാണ് ഈ സംവിധാനം.

സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളുടെയും ഭരണം കമ്പ്യൂട്ടര്‍ ശൃംഖല വഴി ബന്ധിപ്പിക്കുന്ന ഈ കംപ്യൂട്ടര്‍വല്‍കൃതഭരണസംവിധാനം ആഗസ്ത് ഒന്നിന് നിലവില്‍ വരും. ഇതിലേക്കായി സംസ്ഥാനത്തുടനീളം ഇലക്ട്രോണിക് ബൂത്തുകള്‍ സ്ഥാപിച്ചു കഴിഞ്ഞു.

തുടക്കത്തില്‍ മുനിസിപ്പാലിറ്റികളിലും മറ്റ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും നല്കേണ്ട കരങ്ങള്‍ ഈ ബൂത്തുകള്‍ വഴി കൊടുക്കാനാവും.അധികം വൈകാതെ വൈദ്യുതി ബില്‍, വെള്ളക്കരം, മോട്ടോര്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ജനന-മരണ രജിസ്ട്രേഷന്‍ തുടങ്ങിയ ആവശ്യങ്ങളെല്ലാം ഈ ബൂത്തുകള്‍വഴി നടത്താനാവും.

ഹൈദരാബാദ്, വിജയവാഡ, തിരുപ്പതി എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ട്വിന്‍സ് പദ്ധതിയുടെ വിപുലീകൃത രൂപമാണിത്. ട്വിന്‍സിന്റെ മാതൃകയില്‍ കേരള സര്‍ക്കാര്‍ തിരുവനന്തപുരം നഗരസഭാപരിധിയില്‍ ഫ്രണ്ട്സ് എന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.

സംസ്ഥാന ഭരണത്തെക്കുറിച്ച് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ആന്ധ്ര സര്‍ക്കാര്‍ പോര്‍ട്ടല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. ഭരണം സുതാര്യമാക്കാന്‍ വിവരസാങ്കേതിക വിദ്യയുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+