കശ്മീര്‍: ചര്‍ച്ചകള്‍ ഭരണഘടനാനുസൃതം മാത്രം
ദില്ലി: ജമ്മു കശ്മീരില്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്ന ഹിസ്ബുല്‍ മുജാഹിദ്ദീന്‍ സംഘടനയുമായി ഇന്ത്യന്‍ ഭരണഘടനയുടെ പരിധിയില്‍ ഒതുങ്ങി നിന്നു കൊണ്ടുള്ള ചര്‍്ച്ചകള്‍ മാത്രമേ നടത്തുകയുള്ളൂവെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രധാന മന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബ്രിജേഷ് മിശ്ര ദില്ലിയില്‍ പ്ര്രഖ്യാപ ിച്ചു.
കാശ്മീര്‍ പ്രശ്നത്തിന് രമ്യമായ പരിഹാരം കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുമെങ്കിലും അത് ഒരിക്കലും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും തുരങ്കം വച്ചു കൊണ്ടുള്ള നീക്കുപോക്കാവില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മറ്റൊരു ഉന്നതോദ്യേഗസ്ഥനും വെളിപ്പെടുത്തി.
കാശ്മീരിനു സ്വയം ഭരണം അനുവദിക്കില്ലെങ്കിലും സംസ്ഥാനത്തിന് പരമാവധി അധികാരങ്ങള്‍ നല്‍കുന്നതില്‍ കേന്ദ്രം ഉത്സുകമാണെന്ന് പ്രധാന മന്ത്രി കാശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ അറിയിച്ചതായി കരുതപ്പെടുന്നു.
ഭരണഘടനയുടെ പരിധിക്കുള്ളില്‍ നിന്നു കൊണ്ടുള്ള പ്രശ്ന പരിഹാരമാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മറ്റു കക്ഷികളും ആഗ്രഹിക്കുന്നതെന്ന വസ്തുതയ്ക്ക് പ്രധാന മന്ത്രി ഊന്നല്‍ കൊടുത്തിട്ടുണ്ടെന്നറിയുന്നു.
സമാധാനപരമായ പ്രശ്ന പരിഹാരമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി എല്‍.കെ അദ്വാനിയും വ്യക്തമാക്കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഒരു വക്താവു പറഞ്ഞു.
പാക്കിസ്ഥാന്‍ ചായ്വുള്ള സംഘടനയാണ് ഹിസ്ബുല്‍ മുജാഹിദ്ദീന്‍ എങ്കിലും കാശ്മീരില്‍ വേരുകള്‍ ഉ ള്ള സംഘടനയായതിനാലാണ് അവരുമായി ചര്‍ച്ചകള്‍ക്കു ദില്ലിയിലെ രാഷ്ട്രീയ നേതൃത്വം തയ്യാറായതെന്നാണ് സൂചനകള്‍.












Click it and Unblock the Notifications