ടെലികോം ജീവനക്കാര്‍ പണിമുടക്കുന്നു
ദില്ലി: ടെലികോം മേഖല സ്വകാര്യവല്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ടെലികോം ജീവനക്കാര്‍ ആഗസ്ത് 24നും 25നും ദേശവ്യാപകമായി പണിമുടക്കും.
ടെലികോം ജീവനക്കാരുടെ ദേശീയ കര്‍മ്മസമിതിയാണ് ഈ തീരുമാനമെടുത്തത്. പ്രക്ഷോഭത്തിന്റെ ഭാഗമായി ആഗസ്ത് 15ന് ടെലികോമിനെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി പ്രധാന നഗരങ്ങളില്‍ ധര്‍ണ്ണകള്‍ സംഘടിപ്പിക്കുമെന്നും സമിതി അറിയിച്ചു.












Click it and Unblock the Notifications