Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ ശക്തമാകുന്നു

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ വീണ്ടും ശക്തമാകുന്നു. കെ കരുണാകരന്റെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പും അതിനെ പ്രതിരോധിക്കാന്‍ മറ്റു ഗ്രൂപ്പുകള്‍ സംയുക്തമായും ശക്തിസംഭരണ ശ്ര്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

ശനിയാഴ്ച തൃശൂരില്‍ കരുണാകര പക്ഷത്തിന്റെ യോഗം ചേര്‍ന്ന് സംഘടന പിടിച്ചടക്കാനുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തു. ആഗസ്റ്റ് ഒമ്പതിനു നടത്താന്‍ തീരുമാനിച്ചിരിക്കുന്ന യുവജനറാലിയില്‍ നിന്ന് പിന്നോട്ടു പോകേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.

കരുണാകരന്റെ നേതൃത്വത്തിലായിരുന്നു സമ്മേളനം. കെ. മുരളീധരന്‍ എം.പി, എം എല്‍ എ മാരായ തേറമ്പില്‍ രാമകൃഷ്ണന്‍, വി.ജെ .പൗലോസ്, അടൂര്‍ പ്രകാശ്, സാവിത്രി ലക്ഷ്മണന്‍, പി.ജെ.ജോയ് , ശോഭനാ ജോര്‍ജ്, വി.ബലറാം, പി.പി തങ്കച്ചന്‍ മുതിര്‍ന്ന നേതാക്കളായ പി.സി.ചാക്കോ, സി.എന്‍. ബാലകൃഷ്ണന്‍, പി.പി.ജോര്‍ജ്, കെ.വി.തോമസ്, പന്തളം സുധാകരന്‍, എ.വി ഗോപിനാഥ് തുടങ്ങിയവരും വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം നേതാക്കളും യോഗത്തില്‍ പങ്കടുത്തു.

ഒത്തു തീര്‍പ്പിന്റെ മാര്‍ഗ്ഗമല്ല സംഘടന പിടിച്ചെടുക്കാനുള്ള ശക്തി പരീക്ഷണമാണ് വേണ്ടതെന്ന നിലപാടില്‍ ഐ ഗ്രൂപ്പ് എത്തിയതായി അറിയുന്നു.

കരുണാകര ഗ്രൂപ്പിന്റെ നീക്കങ്ങളെ ചെറുക്കാന്‍ മറ്റ് ഗ്രൂപ്പുകള്‍ സംയുക്തമായാണ് നീങ്ങുന്നത്. എ ഗ്രൂപ്പും വയലാര്‍ രവി വിഭാഗവും മൂന്നാം ഗ്രൂപ്പും സംയുക്ത യോഗങ്ങള്‍ നടത്തി തന്ത്രങ്ങള്‍ ആവിഷ്കരിച്ചു തുടങ്ങി.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതോടെ കരുണാകരന്റെ നേതൃത്വത്തില്‍ സംഘടനയെ പിളര്‍ത്താനുള്ള നീക്കങ്ങള്‍ നടക്കുകയാണെന്ന് എതിര്‍വിഭാഗങ്ങള്‍ ആരോപിക്കുന്നുണ്ട്.

നിയമ സഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടു വരാത്തതില്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്താന്‍ കരുണാകരന് അവകാശമില്ലെന്ന് എ ഗ്രൂപ്പിന്റെ ഒരു വക്താവ് പറഞ്ഞു .അവിശ്വാസ പ്രമേയം വേണ്ടെന്ന് വിര്‍ദ്ദേശിച്ചതു കരുണാകരന്‍ തന്നെയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+