കേരളത്തില്‍ ഒരു സായ് പരിശീലന കേന്ദ്രം കൂടി
കൊച്ചി : കേരളത്തില്‍ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഒരു കായിക പരിശീലന കേന്ദ്രം കൂടി ആരംഭിക്കാന്‍ അനുമതിയായിട്ടുണ്ടെന്ന് സ്പോര്‍ട്സ് യുവജനക്ഷേമ വകുപ്പ് മന്ത്രി വി. സി. കബീര്‍ അറിയിച്ചു. കേന്ദ്ര സ്പോര്‍ട്സ് മന്ത്രി അടുത്ത മാസം സ്പോര്‍ട്സ് കോംപ്ലക്സ് ഉദ്ഘാടനത്തിനായി കൊല്ലത്ത് എത്തുമ്പോള്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തും.
പനമ്പിള്ളി നഗറില്‍ കൊച്ചി നഗരസഭയും സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായി നിര്‍മ്മിച്ച സ്പോര്‍ട്സ് ഹോസ്റ്റലിന്റെ ഉദ്ഘാടനത്തിനു ശേഷം വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
പി.ടി. ഉഷ സ്ഥാപിക്കാനുദ്ദേശിക്കുന്ന കായിക പരിശീലന കേന്ദ്രത്തിന് സംസ്ഥാനസര്‍ ക്കാര്‍ 30 ഏക്കര്‍ സ്ഥലം അനുവദിച്ചു. നാലരക്കോടി രൂപ ചെലവിലാണ് കൊല്ലത്ത് സ്പോര്‍ട്സ് കോംപ്ലക്സ് നിര്‍മ്മിക്കുന്നത്.സിന്തറ്റിക് ട്രാക്ക് നിര്‍മ്മാണത്തിന് രണ്ടരക്കോടി രൂപയുടെ പദ്ധതി തയ്യാറായിട്ടുണ്ട്.ഇതിന്റെ 50 ശതമാനം കേന്ദ്രം വഹിക്കും. ആലപ്പുഴയില്‍ നിര്‍മ്മിക്കുന്ന വാട്ടര്‍ സ്പോര്‍ട്സ് കോംപ്ലക്സിന് കേന്ദ്രം 50 ലക്ഷം രൂപയാണ് അനുവദിച്ചുട്ടുള്ളതതെന്ന് മന്ത്രി പറഞ്ഞു.
എറണാകുളം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് ആസ്ഥാനമന്ദിരം സ്ഥാപിക്കാനുള്ള സ്ഥലം ജി. സി. ഡി. എ യും നഗരസഭയും നല്‍കുകയാണെങ്കില്‍ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ സന്നദ്ധമാണെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications