ഫിജി: 20 ഇന്ത്യന്‍ കുടുംബങ്ങളെ ബന്ദികളാക്കി
ലബാസാ: ജയിലിലടക്കപ്പെട്ട ഫിജി കലാപകാരി ജോര്‍ജ് സ്പെയിറ്റിന്റെ അനുയായികള്‍ 20-ഓളം ഇന്ത്യന്‍ വംശജരുടെ കുടുംബങ്ങളെ ജൂലൈ 30 ഞായറാഴ്ച ബന്ദികളാക്കി. തലസ്ഥാനമായ സുവയില്‍ നിന്നും ദൂരെ സ്ഥിതി ചെയ്യുന്ന മകൗട്ട പ്രവിശ്യയിലെ കര്‍ഷകകുടുംബങ്ങളെയാണ് ബന്ദികളാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഇവിടെ സംഭവിക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ ഭയഭീതരാണ്, ഒരു കര്‍ഷകന്‍ പറഞ്ഞു.
ഏതാണ്ട് 15 പേരടങ്ങുന്ന അക്രമിസംഘം മകൗട്ടയിലെ ദ്രകേതി ഗ്രാമത്തിലെ കര്‍ഷകകുടുംബങ്ങളിലേക്ക് കയറിച്ചെല്ലുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മൂന്നാഴ്ച മുമ്പ് ഇതേ സ്ഥലത്തുതന്നെയാണ് കലാപകാരികള്‍ സൈനികബാരക്കുകളും പിടിച്ചെടുത്തത്.
ദ്രകേതിയില്‍ വെടിയൊച്ചകേട്ടുവെന്നും ലബാസയിലേക്കുള്ള റോഡുകള്‍ തടഞ്ഞിട്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. സ്പെയിറ്റിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ജൂലൈ 27-ന് വ്യാഴാഴ്ച കലാപകാരികള്‍ 40 ഇന്ത്യന്‍ വംശജരെ ബന്ദികളാക്കിയിരുന്നു.












Click it and Unblock the Notifications