വെടിനിര്‍ത്തല്‍ പുനഃപരിശോധിക്ക ും : മുജാഹിദ്ദീന്‍
ഇസ്ലാമാബാദ്: കശ്മീര്‍ പ്രശ്നം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഇന്ത്യ ഉപാധികള്‍ മുന്നോട്ടുവെക്കുകയാണെങ്കില്‍ കശ്മീരില്‍ പ്രഖ്യാപിച്ച ഒരു മാസത്തെ വെടിനിര്‍ത്തല്‍ പുനഃപരിശോധിക്കുമെന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍.
ചര്‍ച്ചകള്‍ നിരുപാധികമായിരിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിക്കാതെ സംഭാഷണം ആരംഭിക്കാന്‍ സാധ്യമല്ല. അങ്ങനെ വന്നാല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം പുനഃപരിശോധിക്കുകയല്ലാതെ ഹിസ്ബുള്‍ മുജാഹിദ്ദീന് വേറെ വഴിയുണ്ടാവില്ല, പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദസംഘടനയുടെ സുപ്രീം കമാന്‍ഡര്‍ സയ്യദ് സലാഹുദ്ദീന്‍ പറഞ്ഞു.
കശ്മീര്‍ പ്രശ്നം ഉഭയകക്ഷി ചര്‍ച്ചയിലൂടെയല്ല മറിച്ച് കശ്മീര്‍, ഇന്ത്യ, പാ കിസ്ഥാന്‍ എന്നിവ ഉള്‍പ്പെട്ട ചര്‍ച്ചയിലൂടെയാണ് പരിഹരിക്കേണ്ടതെന്നുമു ള്ളഹിസ്ബുള്‍ മുജാഹിദ്ദീന്റെ നിലപാട്അദ്ദേഹം ആവര്‍ത്തിച്ചു.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുകൊണ്ട് ചര്‍ച്ചകള്‍ക്കായി മുജാഹിദ്ദീന്‍ അനുകൂല സാഹചര്യം ഉണ്ടാക്കിയതായി അദ്ദേഹം അവകാശപ്പെട്ടു.
നേരത്തെ കശ്മീര്‍ പ്രശ്നം സംബന്ധിച്ച് ഇന്ത്യന്‍ ഭരണഘടനയുടെ പരിധിക്കുള്ളില്‍ നിന്നു കൊണ്ടു മാത്രമേ ആരുമായും ചര്‍ച്ച നടത്തുകയുള്ളൂ എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications