വന്‍ വ്യവസായസംരംഭവുമായി വിദേശ മലയാളികള്‍
കൊച്ചി: കേരളത്തിലെ വ്യാപാര-വ്യവസായ രംഗത്ത്് വന്‍തോതില്‍ മുതല്‍ മുടക്കാന്‍ വിദേശ മലയാളികളുടെ കമ്പനിയായ മലയാളം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (എം ഐ എല്‍) ഒരുങ്ങുന്നു. ഹോട്ടല്‍ വ്യവസായ രംഗത്താണ് കമ്പനിയുടെ ആദ്യ സംരംഭം.
കൊച്ചിയിലെ വൈറ്റിലയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ മെര്‍മെയ്ഡ് ഡെയ്സ് ഇന്‍ എന്ന ത്രീസ്റാര്‍ ഹോട്ടല്‍ ഉടനെ പ്രവര്‍ത്തനമാരംഭിക്കും.അമേരിക്കയിലെ ഡെയ്സ് ഇന്‍ ഓഫ് അമേരിക്ക എന്ന ഹോട്ടല്‍ ശൃംഖലയുമായി ബന്ധമുള്ളതാണ് ഈ ഹോട്ടല്‍.
ടൂറിസം, സോഫ്റ്റ ്വെയര്‍ ഡവലപ്മെന്റ് തുടങ്ങിയ മേഖലകളിലേക്കും കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിക്കും. ലണ്ടനിലെ ഫെല്‍സ് പാര്‍ കമ്പനിയുടെ സഹകരണത്തോടെയാണ് സോഫ്റ്റ് വെയര്‍ രംഗത്ത് എം ഐ എല്‍ മുതല്‍ മുടക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഏഴ് കോടി രൂപ ഓഹരി വിപണിയില്‍ നിന്നും കണ്ടെത്തും.
കുവൈറ്റില്‍ അബ്ദുല്‍ അസീസ് യൂസഫ് അല്‍ ഐന്‍ ആന്‍ഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ ജോണ്‍ മാത്യുവാണ് മലയാളം ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍. ഇന്ത്യയിലും കുവൈറ്റിലും ബിസിനസ് രംഗത്ത് ദീര്‍ഘകാലം പ്രവര്‍ത്തിച്ച തോമസ് ജോര്‍ജാണ് മാനേജിംഗ് ഡയറക്ടര്‍. ചാര്‍ട്ടേഡ് അക്കൗണ്ടന്റും ബിസിനസ് കണ്‍സള്‍ട്ടന്റുമായ റോയി ടി മാത്യു ഫിനാന്‍സ് ഡയറക്ടര്‍.
വെര്‍ജീനിയയിലെ റീജിയണല്‍ ഓണ്‍കോളജി കെയര്‍ ഡയറക്ടറും വാഷിംഗ് ടണ്‍ യൂണിവേഴ്സിറ്റി പ്രഫസറുമായ ഡോ എം വി പിള്ള , അമേരിക്കയില്‍ സിസ്റ്റംസ് ഏവിയേഷന്‍ കോര്‍പറേ ഷന്‍ ചീഫ് മാനേജിംഗ് ഡയറക് ടര്‍ ജോണ്‍ ടൈറ്റസ് , കൊച്ചിയിലെ ടെസ്സാ എഞ്ചിനിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സി ചെറിയാന്‍ എന്നിവരാണ് കമ്പനിയുടെ മറ്റു സാരഥികള്‍.
കമ്പനിയുടെ നിലവിലുള്ള ഓഹരി ഉടമകളില്‍ 95 ശതമാനം പേരും വിദേശ ഇന്ത്യാക്കാരാണ്. 17.81 കോടി രൂപയാണ് ഇപ്പോഴത്തെ വിറ്റുവരവ്.കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി 48.25 ലക്ഷം രൂപയുടെ ലാഭം കൈ വരിച്ചു.
കുവൈറ്റിലെ ഏതാനും എഞ്ചിനീയര്‍മാര്‍ ചേര്‍ന്ന് മലയാളം കോണ്‍ട്രാക്ടേ ഴ്സ് ആന്‍ഡ് എന്‍ജിനിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആയാണ് കമ്പനിക്കു തുടക്കം കുറിച്ചത്. ഇന്ത്യയിലും വിദേശത്തുമായി നിരവധി കെട്ടിട നിര്‍മ്മാണ സംരംഭങ്ങള്‍ കമ്പനി ഏറ്റെടുത്തു. കഴിഞ്ഞ ഗള്‍ഫ് യുദ്ധ കാലത്ത് കമ്പനിയുടെ ശില്‍പികള്‍ ഇന്ത്യയിലെത്തി എം ഐ എല്‍ എന്ന പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്തു. മലയാളം കോണ്‍ട്രാക്റ്റേഴ്സിന്റെ 50 ശതമാനം ഓഹരികളും എം ഐ എല്‍ ഏറ്റെടുത്തു.
കാസ്ട്രോള്‍ ലൂബ്രിക്കന്റ് സില്‍ തുടങ്ങിയ കമ്പനിയുടെ വിതരണ ശൃംഗല അനുബന്ധ ഉല്‍പന്നങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ആലപ്പുഴയിലും കളമശ്ശേരിയിലും വ്യവസായ യൂണിറ്റുകള്‍ ഏറ്റെടുത്ത് ഉല്‍പാദന രംഗത്തും സാന്നിദ്ധ്യമറിയിച്ചു.
മലയാളം ഇന്‍ഡസ് ട്രീസ് ലിമിറ്റഡ് , മെര്‍മെയ്ഡ് കോംപ്ളക്സ്, കണിയാമ്പുഴ റോഡ്, വൈറ്റില, കൊച്ചി-19, ഫോണ്‍ 307801 എന്നതാണ് കമ്പനിയുടെ വിലാസം.












Click it and Unblock the Notifications