Get Updates
Get notified of breaking news, exclusive insights, and must-see stories!

ചര്‍ച്ചക്ക് ഉപാധികള്‍ പാടില്ല: ഫറൂഖ്

ദില്ലി : കശ്മീരില്‍ തീവ്രവാദപ്രവര്‍ത്തനം നടത്തുന്ന ഹിസ്ബുള്‍ മുജാഹിദ്ദിനുമായി കേന്ദ്രം നടത്താനുദ്ദേശിക്കുന്ന ചര്‍ച്ച നിരുപാധികമായിരിക്കണമെന്ന് ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള അറിയിച്ചു. പക്ഷേ ഭരണഘടനാനുസൃതമല്ലാത്ത ഒന്നും ഉണ്ടാവില്ലെന്ന് ഫറൂഖ് വ്യക്തമാക്കി.

ചര്‍ച്ചയുടെ അജണ്ടയും ഫലവും എന്തായിരിക്കുമെന്ന് സര്‍ക്കാരിനോ മുജാഹിദ്ദീനോ ഇപ്പോള്‍ വ്യക്തമല്ല. ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടു തന്നെ ചര്‍ച്ചകള്‍ വേണമെന്ന സര്‍ക്കാരിന്റെ വാശി ചര്‍ച്ചയുടെ സുഗമമായ മുന്നേറ്റത്തിന് തടസ്സമായേക്കാം എന്നും ഫറൂഖ് ചൂണ്ടിക്കാട്ടി.

ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ കശ്മീര്‍ ഇന്ത്യയില്‍ നിന്നും വിട്ടുപോകാനോ പാകിസ്ഥാനുമായി ലയിക്കാനോ അനുവദിക്കില്ല .ഇനി അധികാരത്തില്‍ വരുന്ന സര്‍ക്കാരുകളും ഇത് അനുവദിക്കില്ലെന്ന് ഫറൂഖ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+