ന-ന്ദന്‍കാനന്‍ മൃഗശാലയില്‍ വീണ്ടും മരണം
ഭുവനേശ്വര്‍: ഒറീസ്സയിലെ നന്ദന്‍കാനന്‍ മൃഗശാലയില്‍ വീണ്ടും മരണം. അപൂര്‍വമായ മണിപ്പൂരി മാനും ഒരു പുള്ളിമാനുമാണ് മരിച്ചത്. വെറും 12 മണിക്കൂര്‍ ഇടവേളക്കിടയിലായിരുന്നു രണ്ട് മാനുകളുടെയും മരണം.
ജൂലായ് മാസാരംഭത്തില്‍ 12 കടുവകള്‍ കൂട്ടമരണമടയുകയും വംശനാശം നേരിടുന്ന ഇനത്തില്‍പ്പെട്ട മുതല കൊല്ലപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് ഇപ്പോഴത്തെ സംഭവം.മണിപ്പൂരി മാന്‍ ഉദരസംബന്ധമായ അസുഖം നിമിത്തവും പുള്ളിമാന്‍ ക്ഷയരോഗം കാരണവുമാണ് മരണമടഞ്ഞതെന്ന് പോസ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞതായി നന്ദന്‍കാനന്‍ മൃഗശാലയിലെ ഡോ. ബികാഷ് ദാസ് പറഞ്ഞു.
എന്നാല്‍ മൃഗങ്ങള്‍ക്കു നല്കുന്ന ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് മരണകാരണമെന്ന് മൃഗശാലയിലെ ജീവനക്കാര്‍ ആരോപിക്കുന്നു.












Click it and Unblock the Notifications