കര്‍ണാടകത്തിലെങ്ങും സംഘര്‍ഷാവസ്ഥ
ബാംഗ്ലൂര്‍: കന്നഡ നടന്‍ രാജ് കുമാറിനെ വീരപ്പന്‍ തട്ടിക്കൊണ്ടുപോയതിനെത്തുടര്‍ന്ന് കര്‍ണാടകമാകെ സംഘര്‍ഷത്തിന്‍െറ പിടിയിലായി. വാര്‍ത്തയറിഞ്ഞ് രാജ്കുമാറിന്റെ ആരാധകര്‍ അക്രമാസക്തരായി.
പ്രധാന നഗരങ്ങളിലെ റോഡ് ഗതാഗതം താറുമാറായി. ചിലയിടങ്ങളില്‍ വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. കടകളും ഓഫീസുകളും അടച്ചിട്ടിരിക്കുകയാണ്. എല്ലാ മേഖലയിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
നേരത്തെ സംസ്ഥാനത്തെ എല്ലാ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും കര്‍ണാടക സര്‍ക്കാര്‍ രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്ത പരന്നതോടെ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ വീടിനു മുന്നിലും ജനങ്ങള്‍ തടിച്ചുകൂടി. രാജ്കുമാറിന്റെ ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവര്‍ മുദ്രാവാക്യം വിളിച്ചു.
സര്‍ക്കാര്‍ എടുത്ത നടപടികള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മന്ത്രിമാര്‍ തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്. ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്സ് ഓഫീസിനു മുന്നിലുംജനങ്ങള്‍ നിറഞ്ഞു. പ്രധാന കവലകള ിലും ജനക്കൂട്ടത്തെ കാണാന്‍ കഴിഞ്ഞു.
കര്‍ണാടക-തമിഴ് നാട് അതിര്‍ത്തിയിലെ ഗജന്നൂരിലെ വീട്ടില്‍ വെച്ചാണ് രാജ്കുമാറിനെയും മൂന്നു ബന്ധുക്കളെയും വീരപ്പനും സംഘവും തട്ടിക്കൊണ്ടു പോയത്. ഭാര്യ പാര്‍വതമ്മയെയും തട്ടിക്കൊണ്ടു പോയിരുന്നെങ്കിലും പിന്നീട് ഓഡിയോ കാസറ്റും നല്കി അവരെ വിട്ടയച്ചു.












Click it and Unblock the Notifications