കന്നഡ ചലച്ചിത്രതാരം രാജ്കുമാറിനെ വീരപ്പന്‍ തട്ടിക്കൊണ്ടുപോയി
ചെന്നൈ: പ്രശസ്ത കന്നഡ ചലച്ചിത്ര താരം രാജ്കുമാറിനെ വനം കൊള്ളക്കാരന്‍ വീരപ്പന്‍ തട്ടിക്കൊണ്ടുപോയി. രാജ്കുമാറിനെക്കൂടാതെ നാലു കുടുംബാംഗങ്ങളെയും വീരപ്പന്റെ സംഘം തട്ടിക്കൊണ്ടുപോയിട്ടുണ്ട്. എന്നാല്‍ ഭാര്യയെ പിന്നീട് മോചിപ്പിച്ചു.
ഞായറാഴ്ച അര്‍ദ്ധരാത്രി മൈസൂര്‍ ജില്ലയിലെ ഗാജന്നൂരിലുള്ള രാജ്കുമാറിന്റെ വീട് 13 അംഗ വീരപ്പന്‍ സംഘം കൈയേറുകയായിരുന്നു.
അതേസമയം രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയതിനുശേഷം തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിക്ക് വീരപ്പന്‍ ഒരു ഓഡിയോ കാസറ്റ് കൊടുത്തയച്ചിട്ടുണ്ട്. വീരപ്പന്റെ ആവശ്യങ്ങള്‍ അതിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രശ്നം സംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ കര്‍ണാടക മുഖ്യന്ത്രി എസ്.എം. കൃഷ്ണ ജൂലൈ 31-ന് തിങ്കളാഴ്ച രാവിലെ ചെന്നൈയിലേക്ക് പോകും.
സംഭവത്തെത്തുടര്‍ന്ന് കര്‍ണാടകത്തിലെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.












Click it and Unblock the Notifications